ഇരുവഞ്ഞി പുഴയിൽ നീർനായ അക്രമണം

മുക്കം >> ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായയുടെ ആക്രമണം പെരുകുന്നു. ചേന്ദമംഗലൂർ, കൊടിയത്തൂർ, കാരശേരി ഭാഗങ്ങളിലുള്ള
ചെറിയ കുട്ടികൾ ഉൾപ്പടെ പത്തോളം ആളുകൾക്കാണ് ഈയടുത്തായി നീർനായയുടെ കടിയേറ്റത്.കഴിഞ്ഞ ദിവസം കച്ചേരിക്കടവിൽ സഹോദരനോടൊപ്പം കുളിച്ചു കൊണ്ടിരിക്കെ പത്ത് വയസുകാരിയായ കൃഷ്ണപ്രിയയുടെ കാലിൽ നീർനായ കടിച്ചു.
കൊടിയത്തൂർ പുത്തൻവീട്ടിൽ കടവിൽ അലക്കിക്കൊണ്ടിരിക്കെ ചെറുതടത്തിൽ സോഫിയയെ കാലിൽ കടിച്ച് വെള്ളത്തിലാഴ്ത്താൻ ശ്രമിച്ചപ്പോൾ രക്ഷിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനായ മകനേയും നീർനായ അക്രമിച്ച് പരിക്കേൽപ്പിച്ചു. മാരകമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജിൽ വിദഗ്ദ ചികിത്സ തേടി.

തിരുവോണനാളിൽ പുൽപറമ്പ് കടവിൽ കുളിക്കാനിറങ്ങിയ മാധ്യമപ്രവർത്തകൻ പുത്തൻപുരയ്ക്കൽ വി.പി. നിസാമുദ്ദീനെയും നീർനായ അക്രമിച്ചു. മംഗലശേരി തോട്ടം കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പത്ത് വയസുകാരൻ മുഹമ്മദ് നാജിയെ നീയനായ അക്രമിച്ചതും തിരുവോണ ദിനം തന്നെയാണ്.

കക്കാട് സ്വദേശി പി.എം മുഹമ്മദിന് ഈ വർഷാദ്യംനീർനായയുടെ കടിയേറ്റിരുന്നു.
നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെഅധ്യാപകനായ ടി.കെ.ജുമാൻ മാസ്റ്ററെ നീർനായ അക്രമിച്ച് പരിക്കേൽപ്പിച്ചത് കഴിഞ്ഞ മെയ് മാസമായിരുന്നു. നോർത്ത് ചേന്ദമംഗലൂർ ആറ്റുപുറം കടവിൽ
കുട്ടികളോടൊപ്പം കുളിച്ചു കൊണ്ടിരിക്കെയായിരുന്നു പൊടുന്നനെയുള്ള അക്രമണം.

നാട്ടുകാർ ഒന്നടങ്കം ഇരുവഴിഞ്ഞിപ്പുഴയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുപിടിക്കാനായി പരിശ്രമിക്കുന്നതിനിടെ നടന്ന അക്രമണം നാട്ടിലാകെ ഭീതി പരത്തിയിരുന്നു.
തൊട്ടടുത്ത ദിവസങ്ങളിൽ
വെസ്റ്റ് കൊടിയത്തൂർ കുന്നത്ത് സവാദിനേയും കാരശേരി സ്വദേശിയായ ഒരു യുവതിയേയും നീർനായ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

എന്നാൽ അധികാരികളും പുഴയെ വീണ്ടെടുക്കാൻ പരിശ്രമിക്കുന്നവരും ആവർത്തിച്ചുവരുന്ന ഇത്തരം അപകടങ്ങൾ അവഗണിച്ചതിന്റെ ഫലമായി ഈയടുത്തായി പുഴയിലിറങ്ങിയ ചെറിയ കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് നീർനായയുടെ ക്രൂരമായ അക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ നീയനായകളുടെ ക്രൂരമായ അക്രമണം തുടർക്കഥയായിരിക്കെ പുഴയെ ആശ്രയിക്കുന്നവരുടെയും കുളിക്കാനിറങ്ങുന്ന വരുടെയും ജീവൻ രക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് ഏറെ പഴക്കമുണ്ട്. നീർനായകൾ വന്യജീവി വിഭാഗത്തിലായതിനാൽ വനം വകുപ്പ് ഇവയെ കൂട് വെച്ച് പിടിക്കുന്നതിന് സംവിധാനമൊരുക്കുമെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു അനക്കവും കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു