ഇനി നമുക്കും ബ്രാൻഡഡ് ആകാം “ബ്രാൻഡ് ബാസ്ക്കറ്റ്” ഷോറൂം തിങ്കളാഴ്ച തുറക്കും

കോഴിക്കോട് >> വസ്ത്ര വിപണന രംഗത്ത് കാണാമറയത്തെ കച്ചവടവുമായി നഗരത്തിൽ നൂതന വസ്ത്ര വിപണന കേന്ദ്രം തിങ്കളാഴ്ച തുറക്കും. വസ്ത്ര രംഗത്തെ ബ്രാൻഡഡ് കമ്പനികളുടെ സർപ്ലസ് വസ്ത്ര ശേഖരണവുമായി പൊറ്റമ്മൽ പാലാഴി റോഡിൽ മേത്തോട്ട് താഴം ബസാറിലാണ് ‘ബ്രാൻഡ്‌ ബാസ്ക്കറ്റ് ‘ എന്ന പേരിൽ സാധാരണക്കാരനും ഗുണമേന്മയുള്ള വസ്ത്രങ്ങൾ വാങ്ങുവാനുള്ള കേന്ദ്രം ഒരുങ്ങിയത്.

വിവിധ കമ്പനികൾ സീസണുകളിൽ നിർമ്മിക്കുന്ന വസ്ത്രങ്ങളുടെ എല്ലാ ശ്രേണികളിലുള്ളവയും ബ്രാൻഡ് ബാസ്ക്കറ്റ് ഷോറൂമിൽ ലഭ്യമാണ്. ഓരോ സന്ദർശനത്തിലും നമ്മുടെ മനസ്സിൽ കരുതിയ വിലയിൽ നിന്നും നമുക്ക് പറ്റിയ വില അനുഭവപ്പെടുന്ന രീതിയിലാണ് ബ്രാൻഡ് ബാസ്ക്കറ്റിലെ വിൽപ്പന.

വാഹന പാർക്കിംഗ്, ഏത് ജില്ലയിൽ നിന്നും എത്തി ഗതാഗത തിരക്കില്ലാതെ ഷോറൂം സന്ദർശിച്ച് മടങ്ങാമെന്നത് പ്രത്യേകതയാണ്.
മലപ്പുറം ഭാഗത്ത് നിന്നും രാമനാട്ടുകര -തൊണ്ടയാട് ബൈപ്പാസിൽ പാലാഴി പൊറ്റമ്മൽ റോഡിൽ ഇടത്തോട്ട് തിരിഞ്ഞ് 200 മീറ്റർ സഞ്ചരിച്ചാൽ ഷോറൂമിൽ എത്താം. വടക്കൻ ജില്ലകളിൽ നിന്നും തൊണ്ടയാട് – രാമനാട്ടുകര ബൈപ്പാസിൽ വഴി പോക്കിൽ നിന്നും പൊറ്റമ്മൽ റോഡിലേയ്ക്ക് 200 മീറ്റർ സഞ്ചരിച്ചാലും എത്താം. നഗരത്തിലെ തിരക്കിൽപ്പെട്ട് സമയം പാഴാകാതെ ഷോറൂം സന്ദർശിക്കാം. ഇനി നമുക്കും ബ്രാൻഡഡ് ആകാം മനസി നിണങ്ങിയ വിലയിൽ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു