അൺലോക്ക് നാലിൽ വിദ്യാലയങ്ങൾ അൺലോക്കായി

കോഴിക്കോട് >> നാലാം അൺലോക്ഡൗണിന്‍റെ ഭാഗമായി സ്കൂളുകളും കോളജുകളും ഭാഗികമായി തുറക്കാൻ കേന്ദ്ര സര്‍ക്കാര്‍ നൽകിയ അനുമതി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കാണ് പ്രവര്‍ത്തനാനുമതി. ഗവേഷക വിദ്യാര്‍ഥികൾ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികൾ, പ്രൊഫഷണൽ വിദ്യാര്‍ഥികൾ എന്നിവര്‍ക്കായി കോളജുകളും തുറക്കാം. പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് അടക്കം ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ് സ്കൂളുകൾക്ക് പ്രവര്‍ത്തിച്ചുതുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്.

ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതൽ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളിൽ വരാം. ഓൺലൈൻ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകൾ ഉപയോഗിക്കാൻ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരിൽ നിന്ന് മാര്‍ഗനിര്‍ദേശങ്ങൾ ചോദിച്ചറിയാൻ വിദ്യാര്‍ഥികൾക്കും സാധിക്കും. പക്ഷേ അമ്പത് ശതമാനം പേര്‍ക്ക് മാത്രമേ ഒരു ദിവസം സ്കൂളിൽ വരാൻ അനുമതിയുണ്ടാകൂ.

സ്‌കൂൾ തുറക്കുന്ന സംസ്ഥാനങ്ങൾ:ഹരിയാന, പഞ്ചാബ്, ചത്തീസ്ഗർ, ഝാർഖണ്ഡ്, ബിഹാർ, മധ്യ പ്രദേശ്, ആന്ധ്രാ പ്രദേശ്, അസം, കർണാടക.
സ്‌കൂൾ തുറക്കില്ലാത്ത സംസ്ഥാനങ്ങൾ: മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്
ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, കേരളം, ഗോവ. നിലപാട് വ്യക്തമാക്കാത്ത സംസ്ഥാനങ്ങൾ: തെലങ്കാന, ഉത്തർ പ്രദേശ്
രാജസ്ഥാൻ.

ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ കുറഞ്ഞത് ആറ് അടി അകലം ഉണ്ടായിരിക്കണംെന്ന് മാർഗനിർദേശകത്തിൽ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കും. ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്‌കൂൾ തുറക്കുന്നതിനെ കുറിച്ച് അറിയിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂളുകൾ ഉൾപ്പെടെ അടച്ചിട്ടത്. മാർച്ചിൽ സ്‌കൂളുകൾ അടച്ചതിന് ശേഷം അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിച്ചത് ഓൺലൈനായിട്ടായിരുന്നു. രാജ്യം അൺലോക്ക് പ്രക്രിയയുടെ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ മെട്രോ സർവീസുകളടക്കം പ്രവർത്തിപ്പിക്കാൻ തീരുമാനമായി. ഇതിന് പിന്നാലെയാണ് സ്‌കൂളുകളും തുറക്കാൻ തീരുമാനമായത്.

ഗവേഷക വിദ്യാര്‍ഥികൾ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികൾ, ലബോറട്ടറി സംവിധാനം ആവശ്യമുള്ള പ്രൊഫഷണൽ വിദ്യാര്‍ഥികൾ, ഐടിഐ, മറ്റ് സ്കിൽ വികസന കോഴ്സുകൾ പഠിക്കുന്ന വിദ്യാര്‍ഥികൾ എന്നിവര്‍ക്കായി കോളജുകൾ തുറക്കാനുള്ള അനുമതിയും ഇന്ന് മുതൽ പ്രാബല്യത്തിലാകും.

അതേസമയം, ഇക്കാര്യങ്ങളിൽ സംസ്ഥാനങ്ങളാണ് അന്തിമ തീരുമാനം എടുക്കുക. ഇവിടങ്ങളിൽ പാലിക്കേണ്ടുന്ന ആരോഗ്യ പ്രോട്ടോക്കോളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കലാലയങ്ങൾ തുറക്കാനാകില്ല. നിലവിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും മാത്രമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിൽ വരണമെന്ന് നിര്‍ബന്ധമില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു