അൺലോക്ക് നാലാം ഘട്ടം: കേരളത്തിൽ മെമു സർവ്വീസ് നടപ്പാക്കണം

കോഴിക്കോട് >> ലോക്ക് ഡൗൺ പിൻവലിക്കുന്നതിനുള്ള നാലാംഘട്ട ഇളവുകൾ കേരളത്തിലും 21 ന് നടപ്പാക്കുമ്പോൾ കൂടുതൽ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ പൊതുഗതാഗതം മെച്ചപ്പെടുത്തണമെന്നും, കേരളത്തിനകത്ത് ഘട്ടംഘട്ടമായി പാസഞ്ചർ – മെമു സർവീസ് ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയൻ ആവശ്യപ്പെട്ടു.

ഭാരവാഹികളായ (പ്രസിഡന്റ്‌) ഷെവലിയർ സി. ഇ. ചക്കുണ്ണി, വൈസ് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, കുന്നോത്ത് അബൂബക്കർ സെക്രട്ടറിമാരായ പി. ഐ. അജയൻ, ടി. പി. വാസു എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. കേരളത്തിൽ ഉടനീളം വിവിധ വിഭാഗങ്ങളുടെ സമരം മൂലം അത്യാവശ്യ യാത്രക്കാർ എത്തേണ്ട സ്ഥലത്തും സമയത്തും എത്താൻ തടസ്സം നേരിടുന്നു. ഇതുമൂലം സ്വകാര്യ – സർക്കാർ ജീവനക്കാർ, വിമാന യാത്രക്കാർ, രോഗികൾ, ഒഴിച്ചുകൂടാനാവാത്ത മറ്റു യാത്രക്കാർ, പെരുവഴിയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞദിവസം കേരളത്തിൽ മെട്രോ സർവീസ് മാത്രമാണ് ആരംഭിച്ചത്. നാമമാത്രമായി ഓടുന്ന ദീർഘദൂര വണ്ടികളിൽ കേരളത്തിനകത്ത് യാത്ര അനുവദിക്കാത്തതും, ജനശതാബ്ദി, വേണാട് വണ്ടികളുടെ സ്റ്റോപ്പുകൾ കുറച്ചതും ജോലി സമയവുമായി ഒത്തു പോകാത്തതും ഹ്രസ്വ-ദൂര യാത്രക്കാരെയും ജോലിക്ക് എത്തേണ്ട വരെയും ജോലികഴിഞ്ഞ് മടങ്ങേണ്ടവരെയും ഒരുപോലെ ദുരിതത്തിലും, മറ്റു സംവിധാനങ്ങളുടെ അപര്യാപ്തത അമിത ചിലവ്, സമയനഷ്ടം, കൊറോണ വ്യാപന ഭീതിയും വിഷമത്തിൽ ആക്കുന്നു.

ഈ സാഹചര്യത്തിൽ ഘട്ടം ഘട്ടമായി തിരക്കുള്ള സമയങ്ങളിൽ തിരുവനന്തപുരം- എറണാകുളം, എറണാകുളം – കോഴിക്കോട്, പാലക്കാട് – കണ്ണൂർ, കണ്ണൂർ – കാസർകോട്, ഷൊർണൂർ – നിലമ്പൂർ മേഖലകളിൽ തീവണ്ടി സർവീസ് ആരംഭിച്ചില്ലെങ്കിൽ നിത്യ ചിലവില് തൊഴിലെടുത്ത് ജീവിക്കുന്ന ജീവനക്കാരെയും, കുടുംബാംഗങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടും.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദില്ലിയിലെ ഹോണററി ലൈസൺ ഓഫീസർ കേണൽ ആർ.കെ ജഗോട്ട റെയിൽവേ മന്ത്രാലയം ആയി ബന്ധപ്പെട്ടപ്പോൾ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആവശ്യമായ തീവണ്ടികൾ സർവീസ് ആരംഭിച്ചു എന്നും കേരള സർക്കാർ ആവശ്യപ്പെട്ടാൽ തീവണ്ടികൾ ഓടിക്കാം എന്നുമാണ് അറിയിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു