ഹരിത നഗർ റസിഡൻസിൽ സൈബർ ഓണാഘോഷം

കോഴിക്കോട് >> കൊവിഡിൻ്റെ സാഹചര്യത്തിൽ ചേവരമ്പലം ഹരിതനഗർ റസിഡൻസ് അസോസിയേഷൻ വാട്സാപ് ഗ്രൂപ്പിൽ അത്തം മുതൽ ഉത്രാടം വരെ ഒമ്പത് ദിവസമായി വിവിധ പരിപാടികളോടെ സൈബർ ഓണാഘോഷം നടത്തി.

സമാപന ചടങ്ങ് കീർത്തന കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗായിക ദീപ്തിദാസ് മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് എം.ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ശ്യാം , ഡോ.നയന, എസ്.സുചിത്ര, സായ് നമിത, അനു സക്കറിയ, അലീന തോമസ്, ഡോ. ദീപിക നമ്പ്യാർ.ആർ, ആര്യ ഷാജി, ദീപിക.എസ് പ്രസംഗിച്ചു.

സെക്രട്ടറി സന്തോഷ് വേങ്ങേരി സ്വാഗതവും നബീന നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ ഗാനസന്ധ്യയും നടന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു