സ്മാർട്ട് ഫൗണ്ടേഷൻ പഠനോപകരണങ്ങൾ നൽകി

ആലപ്പുഴ// പാവങ്ങളുടെ മെത്രാപ്പോലീത്തായും, ദൈവ സ്നേഹത്തിൻ്റെ ആൾ രൂപവും ആയിരുന്ന ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പാവന സ്മരണാർത്ഥം ആരംഭിച്ച 
സ്മാർട്ട് ഫൗണ്ടേഷന്റെ  നേതൃത്വത്തിൽ, കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഓൺലൈൻ പഠനം തുടർന്ന് കൊണ്ടു പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക്   പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ആലപ്പുഴ ജില്ലയിൽ വിവിധ സ്കൂളുകളിലായി 
പഠിക്കുന്ന 25 കുട്ടികൾക്കുള്ള ടിവി / സ്മാർട്ട് ഫോൺ എന്നിവയുടെ വിതരണം മാവേലിക്കര ബി എച്ച് എച്ച് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ മാവേലിക്കര എംഎൽഎ 
ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു.  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ  മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത  ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ.ഡോ.സാം  മാത്യൂ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ ജോർജ് വർഗീസ് നന്ദി പറഞ്ഞു.  കണ്ടങ്കരി ദേവസ്വം ദേവിവിലാസം ഹൈസ്കൂൾ, കാർത്തികപ്പള്ളി സെൻറ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലും  പഠനോപകരണം വിതരണം ചെയ്തു. കാർത്തികപ്പള്ളി സെൻ്റ്.തോമസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ  മാവേലിക്കര ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ.വി.തോമസ്  അധ്യക്ഷത വഹിച്ചു,മാവേലിക്കര  ഭദ്രാസനം മുൻ സെക്രട്ടറി ബഹു.എബി ഫിലിപ്പ് അച്ചൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അദ്ധ്യാപനായ ജേക്കബ് ജോർജ്, സ്മാർട്ട് ഫൗണ്ടേഷൻ അംഗം ഉമ്മൻ കൊച്ചുമ്മൻ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഉമ്മൻ ജോൺ,ജോയൽ തോമസ് കൊച്ചുമ്മൻ, എബി മാത്യു കൊഴുവല്ലൂർ, സ്കൂളുകളിലെ അധ്യാപകർ, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു…
സ്മാർട്ട് ഫൗണ്ടേഷൻ  ഭാരവാഹികളായ ഡോ അലക്സ്, ഡോ ബീന ഉമ്മൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു