കാസർക്കോട് // ആഗസ്ത് 12,13,19, 20 തീയതികളില്‍ മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയന് ആസ്ഥാനത്ത് നടത്താനിരുന്ന കാസര്‍ഗോഡ് ജില്ലാ പി എസ് സി ഓഫീസില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥികളുടെ ആരോഗ്യ പരിശോധന കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ചതായി ബറ്റാലിയന് കമാണ്ടന്റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.