വീടുണ്ട്… പുതിയത് തന്നെ; ഒന്നര ലക്ഷത്തോളം മുടക്കൂ 14 ദിവസം കൊണ്ട് വീട്

കേരളത്തിൽ 60 വീടുകൾ
പൂർത്തിയായി

വടക്കാഞ്ചേരി// വീടെന്ന സ്വപ്നം മനസിലുള്ളവർ സ്ഥലത്തോടൊപ്പം ചെറിയ ഒരു തുക കയ്യിൽ കരുതുക… “ഗ്രാമാശ്രമത്തി”ന്റെ പരിശ്രമത്തിൽ 14 ദിവസം കൊണ്ട് നിങ്ങൾക്കൊരു വീട്.

സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് നിറം വെക്കുന്നു. അതും പ്രകൃതിയെ ആദരിച്ചുകൊണ്ട് പ്രകൃതിയുടെ മടിത്തട്ടിലൊരു കൊച്ചു വീട്. ഇത്തരമൊരു വീടിനെ കുറിച്ച് നിങ്ങൾക്ക് സ്വപ്നങ്ങളുണ്ടോ..?എങ്കിൽ ഗ്രാമാശ്രമം അത് 14 ദിവസം കൊണ്ട് സാധ്യമാക്കി തരും. അതും നിങ്ങൾ സ്വപ്നം കാണാത്ത കുറഞ്ഞ ചിലവിൽ, പ്രകൃതി സൗഹൃദ വീടുകളൊരുക്കി ഗ്രാമാശ്രമം 1.60 ലക്ഷം രൂപയിൽ 14 ദിവസം കൊണ്ട് വീട് ഒരുക്കി ശ്രദ്ദേയമാകുന്നത്.

വീടില്ലാത്തവർ ഇത് ശ്രദ്ധിക്കുക. വീടില്ലാത്തവർക്ക് വീട് വെച്ചു നൽകാൻ ആഗ്രഹിക്കുന്നവരും. കുറഞ്ഞ ചെലവിൽ ഒരു ചെറിയ വീടെന്ന സ്വപ്നം ഭൂമിയിൽ പണിതുയർത്താൻ ഇടുക്കി നാടുകാണി ഗ്രാമാശ്രമം ട്രസ്റ്റ് വഴിയൊരുക്കുന്നു. അതും പ്രകൃതി സൗഹൃദ വീട്. ഒരു ചെറിയ കുടുംബത്തിന് വീടൊരുക്കാൻ 1.60 ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ചിലവ് വരുന്ന വീടാണ് നിർമ്മിച്ചു നൽകുക. പാലക്കാട്, മലപ്പുറം ,എറണാംകുളം / ഇടുക്കി, പത്തനംതിട്ട ജില്ലകളിലടക്കം കേരളത്തിൽ ഇതുവരെ ഇത്തരം 60 വീടുകൾ നിർമ്മിച്ചു കഴിഞ്ഞു.

ലോക്ക് ഡൗൺ കാലത്തിന് ശേഷം വിവിധ ഭാഗങ്ങളിലായി പുതിയ നാല് വീടുകളുടെ പണി ആരംഭിച്ചു കഴിഞ്ഞതായി ഗ്രാമാശ്രമം ട്രസ്റ്റ് സാരഥി ഫാദർ ജിജോ കുര്യൻ പറഞ്ഞു. 2018ലെ പ്രളയത്തിൽ ഭവന രഹിതരായ കുടുംബങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ നേരിൽ കണ്ടു. അതാണ് സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും പ്രാപ്യമാകുന്ന തരത്തിൽ ഒരു വീടെന്ന ആശയത്തിന് കാരണമായതെന്ന് ഫാദർ പറയുന്നു.. ഒറ്റമുറി മുതൽ മൂന്ന് മുറി വരെ വീടുകൾക്ക് സൗകര്യമുണ്ടാക്കാം. 500 സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടിന് വലിപ്പം നൽകില്ല.
ആഢംബരം വർദ്ധിപ്പിക്കുന്നത് വീട്ടുകാരുടെ താത്പര്യത്തിലാവും.- പഴയ ഓടുകളടക്കം പുനരുപയോഗത്തിന് സാധ്യമായ മെറ്റീരിയൽസ് എല്ലാം വീട് നിർമ്മാണത്തിൽ ഉപയോഗിക്കും. ഫൈബർ അടക്കം ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. പതിനാല് ദിവസം മതി ഒരു വീടിന്റെ പണി പൂർത്തിയാക്കാനെന്നും ഫാദർ പറഞ്ഞു. വിദഗ്ദരായ പണിക്കാരുടെ നാല് സംഘങ്ങൾ രംഗത്തുണ്ടാവും. ഒരേ സമയം നാല് വീടുകളുടെ നിർമ്മാണം നടത്തും.
ഓരോ വീടുകളുടെയും അനുഭവം കൈമുതലാക്കി നിർമ്മാണ രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുന്നു.

പ്രകൃതിക്ക് കോട്ടം തട്ടാതെ വീട് വെക്കാൻ പ്രേരിപ്പിക്കുക, പിന്തുണക്കുക, തല ചായ്ക്കാൻ എല്ലാവർക്കും വീട് എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ഇത്തരം വീട് നിർമ്മിതിയെ കുറിച്ച് അറിഞ്ഞ ഒട്ടേറെ സന്നദ്ധ സംഘടനകളും മറ്റും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ട്രസ്റ്റിനെ സമീപിക്കുന്നതായും ഫാദർ ജിജോ കുര്യൻ പറഞ്ഞു.
ശാസ്ത്രീയമായ വീട് നിർമ്മാണ സാങ്കേതിക രീതികൾ ഉപയോഗിച്ചു തന്നെയാണ് ഇത്തരം ചെലവ് കുറഞ്ഞ പ്രകൃതി സൗഹൃദ വീടുകളുടെ രൂപകല്പന്ന ചെയ്തതെന്നും ഫാദർ വിശദമാക്കി.
“കടമില്ലാത്തവരാണ് യഥാർത്ഥ ധനവാൻമാർ ” വീട് വെച്ച് കടം പടി കയറി വന്ന് ജീവിതം വഴിമുട്ടിച്ച എത്രയോ പേർ നമുക്കിടയിലുണ്ട്. ജീവൻ ഹോമിച്ചവർ നിരവധി. വീടിന്റെ ആധാരം 15ഉം 20 ഉം വർഷം ബാങ്കുകൾക്ക് പണയം വെക്കുമ്പോൾ ഊണും, ഉറക്കവും – സമാധാനവും നഷ്ട്ടമാകുന്നു. ലക്ഷങ്ങൾ ചിലവിട്ട് കെട്ടിപ്പൊക്കിയ സ്വപ്ന സൗധങ്ങളിൽ മന:ശാന്തി നഷ്ട്ടമായി കടം കൂട്ട് കൂട്ടുന്നു. ലോൺ അടവിന്റെ ഓരോ ദിനവും, വിളികളും, നോട്ടീസുകളും ശ്വാസം നിലപ്പിക്കുന്നു.
ആധാരവുമായി ബാങ്കുകളുടെ പടി കയറുമ്പോൾ ആലോചിക്കുക – ഒന്ന് തിരിഞ്ഞു നോക്കുക. രണ്ട് വട്ടം ചിന്തിക്കുക.

വീടെന്ന സ്വന്തം സ്വപ്നത്തിന് അയൽപക്കക്കാരന്റെ വലിയ വീടിന്റെ സാദൃശ്യം നൽകാതിരിക്കുക. വീടെന്ന സ്വപ്നത്തെ കച്ചവടം ചെയ്യുന്നവരും, ചൂഷണം ചെയ്യുന്നവരും ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ടാവും. കടമില്ലാതെ വീടൊരുക്കാനാവട്ടെ. കടമില്ലാത്തവരാണ് ധനവാൻമാർ – ഗ്രാമാശ്രമം സമൂഹത്തിന് കൂട്ടായി മാറുന്നതും ഇവിടെയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു