വിമാന സർവ്വീസ് വീണ്ടും നീട്ടി

കൊച്ചി >> ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സപ്തംബര്‍ 30 വരെ നീട്ടി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഇന്ത്യ സപ്തംബര്‍ 30 വരെ നീട്ടി. ചരക്കു വിമാനങ്ങള്‍ക്കും പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

എന്നാല്‍, തിരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും വ്യോമയാന മന്ത്രാലയം സൂചന നല്‍കി. മാര്‍ച്ച് 25 നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്ന് നിരവധി തവണകളായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു