വയലുകളിൽ ഞാറ് നടാൻ ട്രാൻസ്‌പ്ലാന്റർ

കോട്ടൂർ >> ഗ്രാമപഞ്ചായത്തിലെ വയലുകളിൽ നെല്ല് കൃഷി സജീവമാക്കാൻ കടുളി പാടശേഖരത്തിന് രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ച് ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് വക
ട്രാൻസ്പ്ലാൻറർ . ട്രാൻസ്‌പ്ലാന്റർ ഉപയോഗിച്ച് നെല്ലേരി പാടശേഖരത്തിൽ ഞാറു നടുന്നതിന്റെ ഉദ്ഘാടനം കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ കാറാങ്ങോട്ട് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

നാല് ഏക്കറോളം വരുന്ന വയലിൽ അഞ്ച് കർഷകരാണ് കൃഷി ചെയ്യുന്നത്. ഒരേ അകലം പാലിച്ച് ഞാറ് നടാം എന്നതാണ് ട്രാൻസ്പ്ലാൻറ് മെഷീൻ ഉപയോഗിക്കുന്നതിന്റെ പ്രത്യേകത. കോവിഡ് കാലമായതിനാൽ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ ട്രാൻസ്പ്ലാന്റർ ഉപയോഗം വഴി നികത്താൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന് കോട്ടൂർ കൃഷി ഓഫീസർ പി.പി രാജി പറഞ്ഞു

കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലൻ കെ.കെ, വാർഡ് മെമ്പർമാരായ പ്രേമലത, ഷീന, കാർഷിക കർമ്മസേന പ്രതിനിധി സന്തോഷ് പെരവച്ചേരി എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു