ലെബനന്‍ തലസ്ഥാന നഗരിയിൽ ബെയ്‌റൂട്ടില്‍ സ്‌ഫോടനം

ബെയ്റൂട്ട് // ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനം. ബെയ്റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ റിപ്പോർട്ടുകൾ കാണുന്നു.

നൂറുകണക്കിന് മീറ്ററുകൾ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വൻ പൊട്ടിത്തെറിയുടെ വീഡിയോകൾ പുറത്തുവന്നു. ഇരട്ട സ്ഫോടനമുണ്ടായാതാണ് റിപ്പോർട്ട്.

2005-ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ആളാപയം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.

പ്രാദേശിക സമയം വൈകുന്നേരം ആറരക്ക്ണ് സ്ഫോടനം ഉണ്ടായത്. ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകളുണ്ടെന്നും അവിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക റിപ്പോർട്ട്. ബെയ്റൂട്ടിൽ ഇപ്പോൾ കറുത്ത പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ റോഡിലൂടെ രക്തം വാർന്ന് ഓടുകയാണ്. വലിയ കെട്ടിടങ്ങളും റോഡിലൂടെ ഓടുന്ന കാറുകളുമൊക്കെ തകർന്നു എന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു