രാത്രിയാത്രയിലെ ‘ഊറാമ്പുലികൾ ‘

report: aswathi menon
കോഴിക്കോട് //സമൂഹത്തിന് പരിണാമം സംഭവിക്കുന്നത് മനസിനാണ്…. എൻ്റെ സമയം, സ്വാർത്ഥത… എന്നിലേയ്ക്ക് ഓരോ ജീവനും ഉൾവലിയുന്ന കാഴ്ചയാണ് ചുറ്റുപാടും… അതിനിടയിൽ സമൂഹം ബഹുമാനിക്കപ്പെടേണ്ടവയെ അടിച്ചമർത്തുകയും അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ലോകം.. ഈ ലോകത്തു നിന്നും ഒന്ന് കുടഞ്ഞെണീക്കുവാൻ മനസിനെ ഓർമ്മപ്പെടുത്തുകയും, കണ്ണുതുറപ്പിക്കുന്നതുമാണ് ‘ഊറാമ്പുലികൾ’ എന്ന ഹ്രസ്വചിത്രം.

ഒരു രാത്രിയാത്രയിൽ സ്ത്രീരൂപത്തെ സമൂഹം കാണുന്നത് മാന്യമായ കാഴ്ചപ്പാടിലല്ലന്ന് വിവിധ സംഭവങ്ങൾ നമുക്ക് മുന്നിൽ കാണിച്ചുതരുന്നു … എട്ട് മിനിട്ടിൽ കാഴ്ചയെയും മനസിനെയും വ്യതിചലിപ്പിക്കാതെ ഈ ഒരു ഹ്രസ്വചിത്രത്തിനകത്തേക്ക് നമ്മെ കൊണ്ടു പോകുകയും, മനസിനകത്ത് ഒരു നെഞ്ചിടിപ്പ് പകരാൻ ഊറാമ്പുലികൾ സംവിധാനം ചെയ്ത ഡോ.അപർണ്ണ സോമന് കഴിഞ്ഞത് പുതിയ കാലത്തെ ഒരു അനുഭവമാണ്.

ഡോ.അപർണ്ണ സോമൻ

ഒരു സ്ത്രീ സംവിധായക ഒറ്റഷോട്ടിൽ കാമറ ചലിപ്പിച്ച് എട്ട് മിനിട്ട് ദൈർഘ്യത്തിൽ വലിയൊരു കാൻവാസ് മുപ്പതോളം പേരെ കാമറക്കണ്ണിൽ കുടുക്കി, ഒമ്പത് കഥാപാത്രത്തെ നമുക്ക് മുന്നിൽ തുറന്നത് ഹ്രസ്വചിത്രത്തിൽ ആദ്യ ചുവടുവയ്പ്പാണ്.

ഒറ്റപ്പെട്ട ഇടത്തിലേയ്ക്കുള്ള അവസാന ബസിലെ രാത്രിയാത്രയുടെ എല്ലാ അനുഭവവും സ്വാഭാവികതയും ഈ കുറഞ്ഞ സമയത്തിൽ സംവിധായക അപർണ്ണ സോമൻ പങ്കുവച്ചു.

സംവിധാനം നിർവ്വഹിച്ച ഡോ. അപർണ്ണ സോമൻ മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോക്ടറാണ്. കഥ – സഹസംവിധാനം ആര്യൻ കൃഷ്ണനും നിർമ്മാണം മുണ്ടൻബ്ര ഫൈസൽ മോനാണ്.

ഹ്രസ്വചിത്രം വ്യാഴാഴ്ച യൂടൂബ് ചാനലിൽ സംപ്രേഷണം ചെയ്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു