മേൽക്കൂര റോഡിൽ വീണു: മണിക്കൂറുകളോളം ഗതാഗത തടസ്സം

മാനന്തവാടി:  ഇരു നില വീടിന്റെ മേൽക്കൂര റോഡിൽ. മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ഇന്നലെ പുലർച്ചെയുണ്ടായ  ശക്തമായ കാറ്റിലാണ് പേര്യ  36 ടൗണിന് സമീപമുള്ള  വി.പി.കെ അബ്ദുല്ലയുടെ വീടിന്റെ  ജി.ഐ പൈപ്പും, റൂഫിംഗ് ഷീറ്റു കൊണ്ടും  നിർമ്മിച്ച മേൽക്കൂരയാണ് പൂർണ്ണമായും    റോഡിലേക്ക് പതിച്ചത്.

ഇതേ തുടർന്ന്  മണിക്കൂറുകളോളം   മാനന്തവാടി – തലശ്ശേരി റോഡിൽ ഗതാഗത തടസ്സം നേരിട്ടു.  നാട്ടുകാരും പോലീസും ചേർന്ന് മേൽക്കൂര   മുറിച്ചു മാറ്റി. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു