കോഴിക്കോട്// ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഭാഗീകമായി മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
സമീപ പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ചാലിയാർ, ഇരുവഴഞ്ഞിപ്പുഴ, പുനർ പുഴ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെന്നു കണ്ടാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പുഴ ഒഴുകുന്ന വഴിയിൽ കഴിഞ്ഞ രണ്ട് വർഷവും വെള്ളം കയറി പ്രദേശത്തുകാർ വീട് വിട്ടൊഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലും കുടുംബവീടുകളിലും ഹോട്ടലുകളിലും ചിലർ താമസം മാറ്റിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഹോട്ടലുകൾ ഇല്ലാത്ത സാഹചര്യവും ബന്ധുവീട്ടിൽ താമസം മാറാനുള്ള സുന്നി മുട്ട് ചിലർക്കുണ്ട്. ഇതിന് പരിഹാരമായി തദ്ദേശ സ്ഥാപനങ്ങൾ വേണ്ട ക്രമീകരണം ആലോചിക്കുന്നുണ്ട്.
ചാലിയാർ, പൂനൂർ, പുഴകളാണ് കഴിഞ്ഞ തവണ കരകവിഞ്ഞൊഴികിയത്. പുഴ പരിസരത്തെ താമസക്കാർ ജാഗ്രത പുലർത്തേണ്ടതുണ്ട്.