മലയോര ഹൈവേയിൽ റോഡ് വിണ്ടുകീറി

ശ്രീകണ്ഠാപുരം // മലയോര ഹൈവേയിൽ മുണ്ടാനൂർ എസ്‌റ്റേറ്റിന് സമീപം റോഡിൽ വിള്ളൽ. ഞായറാഴ്ച്ച രാവിലെ യുണ്ടായ കനത്ത മഴയ്ക്കിടെയാണ് റോഡിൽ വിള്ളൽ രൂപപ്പെട്ട് തൊട്ടടുത്ത പുഴയിലേക്ക് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. പാതയോരത്തുള്ള വൈദ്യുതി തൂണും ബസ് ഷെൽട്ടറും ഏത് സമയവും തകരാവുന്ന നിലയിലാണുഒളത്. റോഡ് അപകട ഭീഷണിയിലായതോടെ വലിയ വാഹനങ്ങൾ നാട്ടുകാർ വഴി തിരിച്ചുവിട്ടു.

മലയോര ഹൈവേയുടെ പ്രവൃത്തി ഏതാണ്ട് ഭൂരിഭാഗം പൂർത്തിയായിരിക്കെ ഈ ഭാഗത്റോഡ് പുഴയിലേക്ക് ഇടിയുന്നത് പാതക്ക് വൻ ഭീക്ഷണിയായി മാറിയിട്ടുണ്ട്. മലയോര ഹൈവെ കാക്കത്തോട് മുതൽ മുണ്ടാനൂര് വരെ നുച്ചിയാട് പുഴയുടെ ഓരം ചേർന്നാണ് കടന്നു പോകുന്നത്. ഇതിനു മുൻപ് കാക്കത്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞു പുഴയിലേക്ക് പതിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു