മലപ്പുറത്തിന്റെ മാനവികതക്ക് എയർ ഇന്ത്യയുടെ കൂപ്പുകൈ

കോഴിക്കോട് >> അവസാനം എയർ ഇന്ത്യ എക്സ്പ്രസ്സും തങ്ങളുടെ പ്രണാമം അർപ്പിച്ചു, മലപ്പുറത്തിന്റെ നല്ല മനസ്സിന് മുമ്പിൽ.
കരിപ്പൂരിലെ വിമാന ദുരന്തത്തിലെ മരണ സംഖ്യ പതിനെട്ടിൽ ഒതുങ്ങുവാൻ ഏറ്റവും ആദ്യത്തെ കാരണങ്ങളിലൊന്ന് , കോവിഡിന്റെ ഈ ഭീതിദമായ പശ്ചാത്തലത്തിലും ഒന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ മലപ്പുറത്തിൽപ്പെട്ട വിമാനത്താവളത്തിന് ചുറ്റുമുള്ള കൊണ്ടോട്ടിക്കാരായ ജനങ്ങളായിരുന്നുവെന്നത് ലോകമൊന്നാകെ അപകടം നടന്ന് അനേകം ദിനങ്ങൾ പിന്നീടുമ്പോൾ പലരും തിരിച്ചറിഞ്ഞു,

മലപ്പുറത്തുകാർക്ക് സല്യൂട്ടടിക്കുന്ന സന്ദർഭത്തിലാണ്, അപകട വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സും സമാനമായി തങ്ങളുടെ നന്ദി പരസ്വമായി പ്രകടിപ്പിക്കുവാൻ തയ്യാറായത്.
ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് തുടങ്ങി ഔദ്യോഗിക സംവിധാനങ്ങൾ എല്ലാം പുറമെ നിന്ന് വരുന്നതിന് മുൻപെ , എയർ പോർട്ടിലെ ജീവനക്കാരോടൊപ്പം അവരെക്കാൾ മുന്നിരിട്ടി വരുന്ന നാട്ടുകാരായിരുന്നു മറ്റൊന്നും ആലോചിക്കാതെ രക്ഷാ പ്രവർത്തനത്തിനുണ്ടായിരുന്നത്. മുറിവ് കെട്ടുന്നിടത്ത് സഹായിയായ ഓട്ടോ ഡ്രൈവർ, ഭാര്യയും താനും മാത്രമുള്ള വീട്ടിൽ നിന്ന് അപകടം നടന്ന ഹോസ്പിറ്റലിലേക്ക് കഞ്ഞിയും ചായയുമൊക്കെ തയ്യാറാക്കി വിതരണത്തിനായി ഓടി നടന്ന അറുപതുകാരൻ. ഇങ്ങനെ നന്മ മരങ്ങളായി നിന്ന മലപ്പുറത്തുകാരുടെ നല്ല മനസ്സ്, ലോകമൊന്നാകെ നവ മാധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യുന്ന ഘട്ടത്തിലാണ് എയർ ഇന്ത്യ ഇത്തരമൊരു നന്ദി സന്ദേശം പുറത്തിറക്കിയത്.
ഈ മനുഷ്യത്വത്തിന്
മുന്നിൽ ഞങ്ങളുടെ കൂപ്പുകൈ
എന്ന തലക്കെട്ടോടെയുള്ള ഈ സന്ദേശത്തിലെ വരികൾ
രക്ഷാ പ്രവർത്തനത്തിനായി ചാടിയിറങ്ങിയത് മലപ്പുറത്തുകാരുടെ ധൈര്യം മാത്രമല്ല; മറിച്ച് ഒരു ജീവനെങ്കിലും രക്ഷിക്കുവാനുള്ള മാനുഷികത കൂടിയാണ്.

സ്വന്തം സുരക്ഷ മാനിക്കാതെ അപരന്റെ ജീവൻ രക്ഷിക്കുവാൻ കാണിച്ച മലപ്പുറത്തുകാരുടെ നന്മ മനസ്സിന് മുന്നിൽ ഞങ്ങളുടെ നന്ദിയോടെയുള്ള കൂപ്പുകൈ എന്നതായിരുന്നു സന്ദേശം !.
രണ്ടു ദിവസമായി ആ സമയത്തെ രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ, നവ മാധ്യമങ്ങളിലെല്ലാം വൈറൽ ആയിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ആ വീഡിയോ ഫോർവേഡ് ചെയ്തിരുന്നു.
ഇത് കണ്ട് ഷാർജ സിൽവർ ഹോം ബിസിനസ്സ് ഹൗസ് ഡയറക്ടർ കൂടിയായ പ്രവാസി വ്യവസായി’ ചാവക്കാട് സ്വദേശി പൂന്താത്ത് വി ടി സലീം രക്ഷാപ്രവർത്തകർക്ക് അഞ്ചുലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. രക്ഷാ
പ്രവർത്തനം നടത്തി ഹോം ക്വാറന്റീനിൽ
പോകേണ്ടി വന്ന നിർധനരായ പ്രദേശിക വാസികൾക്കാണ് ഇത് നല്കുക. ഒരു മലയാള പത്രസ്ഥാപനം മുഖാന്തിരമാണ് ഇതിന്റെ വിതരണവും മറ്റും. ഇതു പോലെ പലരും രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്. കൊണ്ടോട്ടിയിലെ പ്രാദേശിക പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ഇതേപോലെ രക്ഷാപ്രവർത്തകർ ക്വാറന്റീനിൽ കഴിയുന്ന വീടിന് മുന്നിൽ ചെന്ന് സലൂട്ടടച്ചിരുന്നു. സിനിമാ താരങ്ങളാ യ സൂരാ ജ് വെഞ്ഞാറമൂട്, സണ്ണി വെയ്ൻ എന്നിവരടക്കം’ ഇത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തി ചെയ്തതിന് ഇയാളിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കയാണ് ഇപ്പോൾ അധികൃതർ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു