പേരാമ്പ്രയിൽ ഓൺലൈൻ കൊ വിഡ് പ്രതിരോധ സദസ്

പേരാമ്പ്ര >> കിഴക്കൻ പേരാമ്പ്രയിൽ
കോവിഡ് പ്രതിരോധം ലക്ഷ്യമാക്കി വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു നടത്തിയ പ്രതിരോധ സദസ് ശ്രദ്ധേയമായി .  പേരാമ്പ്ര വില്ലേജ് മേഖലയിലെ അംഗങ്ങളെ ഉൾപ്പെടുത്തി മാദ്ധ്യമപ്രവർത്തകൻ 
സി.കെ.ബാലകൃഷ്ണൻ അഡ്മിനായാണ് നാട്ടുവർത്തമാനം എന്ന പേരിൽ വാട്ട് സാപ്പ് കൂട്ടായമരൂപപ്പെടുത്തി സദസ്  സംഘടിപ്പിച്ചത് .പ്രതിരോധ സദസ് പ്രമുഖപത്രപ്രവർത്തകനും സുപ്രഭാതം പത്രം
കോഴിക്കോട്‌ ബ്യൂറോ ചീഫും
കോഴിക്കോട് പ്രസ് ക്ലബ് ട്രഷററുമായ ഇ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു .
സീനിയർ പത്രപ്രവർത്തകനും കേരളാ പ്രണാമം ചീഫുമായ
 സന്തോഷ് വേങ്ങേരി മുഖ്യ പ്രഭാഷണം നടത്തി .മേഖലയിലെ മുതിർന്ന പൗരൻ
നാരായണൻ അടിയോടി മാസ്റ്റർ എഴുത്തുകാരൻ വർഗ്ഗീസ് ആന്റണി ,പെരുവണ്ണാമൂഴി എ എസ് ഐ കെ രാജിവൻ, എച്ച് ഐ സുനിൽ കുമാർ
വാർഡ് മെമ്പർ ഇ വി മധു, എം കുഞ്ഞിമൊയ്തീൻ, ഉമ്മർതണ്ടോറ, വി
ബി നായർ, ശ്രീധരൻ കാളംകുളം, ഇബ്രാഹിം  കൂത്താളി,
 നിടൂളി റഷീദ്,ബൈത്തുൽ ബർക്ക, 
ഇബ്രാഹിം പാലാട്ടക്കര, പി കെ മമ്മു, കെ റഷീദ്, എ ബാലചന്ദ്രൻ ,രവീന്ദ്രൻ കേളോത്ത് , കെ സൂപ്പി,
ബിജു വർഗീസ് ,കെകെ റഷീദ്, 
വി പി രവീന്ദ്രൻ, ടി വിജയകുമാർ, ഉണ്ണികൃഷ്ണൻ താനിക്കണ്ടി,
തുടങ്ങിയവർ സംസാരിച്ചു .ഒരാഴ്ചനീണ്ടു നിന്ന പരിപാടി സ്വാതന്ത്ര്യ ദിനസന്ദേശസദ
സോടെ സമാപിച്ചു.
സദസിന്ഇബ്രാഹിം കല്ലാച്ചീമ്മൽ നന്ദി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു