നാദാപുരത്ത് വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു

നാദാപുരം// നാദാപുരത്ത് വ്യാപാരികൾ
കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. നിയന്ത്രണ മേഖല പ്രഖ്യാപനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ്  വ്യാപാരികൾ കടകൾ  അടച്ചിട്ടു സമരം നടത്തിയത്.

നാദാപുരം ടൗൺ ഗ്രാമപഞ്ചായത്തിലെ 20, 21 ,22 വാർഡുകൾ ചേർന്ന അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ 21 വാർഡിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാൽ ഗൾഫിൽ നിന്നും എത്തിയ ആൾ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറൻ്റെ ന് ശേഷം കൊവിഡ് സെൻ്ററിലാണ് കഴിയുന്ന തെന്നും നാദാപുരത്ത് ഇയാൾ സമ്പർക്കം പുലർത്തിയിട്ടില്ലെന്നുമാണ് വ്യാപാരികൾ പറയുന്നത്. 

റോഡിന് ഇരുവശങ്ങളിൽ കഴിയുന്ന കടകളിൽ ഒരു ഭാഗത്ത് തുറക്കുമ്പോൾ മറുഭാഗം നിയന്ത്രണത്തിൻ്റെ പേരിൽ അടച്ചിടുകയായിരുന്നു. ജില്ലാ സിക്രട്ടറി ഏരത്ത് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കുരുമ്പേ ത്ത് കുഞ്ഞബ്ദുല്ല അധ്യക്ഷനായി. കണേക്കൽ അബ്ബാസ്, ഹാരിസ് മാത്തോട്ടം, ടി.പി ഇബ്രാഹിം സംസാരിച്ചു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു