നാദാപുരത്ത് തിങ്കളാഴ്ച കടകൾ അടച്ചിടും

നാദാപുരം// തിങ്കളാഴ്ച വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. നിയന്ത്രണ മേഖല പ്രഖ്യാപനത്തിലെ അശാസ്ത്രീയത ചുണ്ടിക്കാട്ടിയാണ് വ്യാപാരികൾ കടകൾ അടച്ചിടാൻ തീരുമാനിച്ചത്.

നാദാപുരം ടൗൺ ഗ്രാമപഞ്ചായത്തിലെ 20, 21 ,22 വാർഡുകൾ ചേർന്ന അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ 21 വാർഡിലെ ഒരാൾ കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലായതോടെ ഇവിടം അതീവ ജാഗ്രത പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. റോഡിന് ഇരുവശങ്ങളിൽ കഴിയുന്ന കടകളിൽ ഒരു ഭാഗത്ത് തുറക്കുമ്പോൾ മറുഭാഗം നിയന്ത്രണത്തിൻ്റെ പേരിൽ തുറക്കാതിരിക്കാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

വെള്ളിയാഴ്ചയാണ് പഞ്ചായത്തിൽ മുഴുവൻ ഏർപ്പെടുത്തിയ നിയന്ത്രണം രോഗം റിപ്പോർട്ട് ചെയ്ത നാലു  വാർഡുകളിൽ മാത്രം നിലനിർത്തി വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി നൽകിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു