നാദാപുരത്ത് ഉപാധികളോടെ നിയന്ത്രണം നീക്കും

നാദാപുരം// സമ്പർക്ക വ്യാപനത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്തിൽ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. നിലവിൽ കണ്ടെയ്ൻമെൻ്റ് മേഖലയായി പ്രഖ്യാപിച്ച 9,11, 13, 16,17,21 വാർഡുകളിലെ നിയന്ത്രണം തുടരും.

ഇന്നലെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന പൊലീസ്, വ്യാപാരി പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഉപാധികളോടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനമെടുത്തത്. മത്സ്യ വിൽപനക്ക് ഒരുമണി വരെയും, മാംസ വിൽപന സ്റ്റാളുകൾക്ക് 12 മണി വരെയും മറ്റ് കടകൾ വൈകിട്ട് അഞ്ചു മണി വരെയും തുറന്നു പ്രവർത്തിക്കാം, ജ്വല്ലറി, തുണിക്കട എന്നിവിടങ്ങളിൽ ഒരേ സമയം രണ്ടിലധികം ആളുകളെ പ്രവേശിപ്പിക്കരുത്.

രണ്ടാഴ്ച മുമ്പ് നാദാപുരം ടൗണിലെ വ്യാപാരിക്ക് കൊവിഡ് സ്ഥീരികരിച്ചതോടെയാണ് ജില്ലാ കലക്ടർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് നിത്യോപയോഗ സാ ധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.പ്രസിഡൻറ് എം.കെ സഫീറ, വൈസ് പ്രസിഡൻ്റ് സി.വി കുഞ്ഞികൃഷ്ണൻ, വി.വി മുഹമ്മദലി, സി.കെ നാസർ,സി.ഐ എൻ.സുനിൽകുമാർ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കെ.എം രഘുനാഥ്, കെ.കെ ഇഖ്ബാൽ, കണേക്കൽ അബ്ബാസ് സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു