നാടക സംവിധായകൻ രാജൻ മാസ്റ്റർ നിര്യാതനായി

നാദാപുരം// നാടക നടനും സംവിധായകനുമായ ചാലപ്രത്തെ പറക്കണ്ടി രാജൻ മാസ്റ്റർ (64) റിട്ട പ്രധാന അധ്യാപകൻ ചെറുവെള്ളൂർ എൽ പി സ്കൂൾ) നിര്യാതനായി. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ഇദ്ദേഹം ഇരുപതിലധികം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.എം ടി യു ടെ ഇരുട്ടിൻ്റെ ആത്മാവ് എന്ന നോവലിലെ പ്രധാന കഥാപാത്രമായ “ഭ്രാന്തൻ വേലായുധനായി” നിരവധി വേദികളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

നാദാപുരം മൊയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രം അംഗവുമാണ്. ഭാര്യ സുമതി. മകൻ അനൂപ് (അധ്യാപകൻ വെള്ളൂർ എം എൽ പി സ്കൂൾ) മരുമകൾ സ്നേഹ (അധ്യാപിക സി സി യു പി സ്കൂൾ നാദാപുരം) .സഹോദരങ്ങൾ ബാലകൃഷ്ണൻ അടിയോടി (റിട്ട അധ്യാപകൻ ചങ്ങരോത്ത് എം എൽ പി സ്കൂൾ) ,സരോജിനി, വത്സല, പരേതനായ ഭാസ്കരൻ (കേന്ദ്രീയ വിദ്യാലയം കണ്ണൂർ)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു