ദേശിയ കായിക ദിനം: വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

താനൂർ >> ദേശീയകായിക ദിനാചരണത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര മലപ്പുറം ബോഡി ബിൽഡിങ് അസോസിയേഷൻ മലപ്പുറവും സംയുക്തമായി ഫിറ്റ്നസ് കോർട്ട് വൈലത്തൂരിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ചിട്ടയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശവുമായി ദേശീയ യുവജന കായികമന്ത്രാലയം ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റ് ഭാഗമായാണ് പുത്തൻതെരു വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ നിന്നും വിദ്യാർത്ഥികളുടെ സൈക്കിൾ റാലി ആരംഭിച്ചത്.
നെഹ്റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ റാലി ഉദ്ഘാടനം ചെയ്തു. ബോഡിബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി അബ്ദുൽ മുനീർ ചിറക്കൽ നേതൃത്വം നൽകി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു