ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് //കോര്‍പ്പറേഷന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രോജക്ട് നമ്പര്‍ 327 പ്രകാരം കോഴിക്കോട് അര്‍ബ്ബന്‍ 4 ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടി സെന്ററുകള്‍ക്ക് ഭക്ഷ്യ സംഭരണി വിതരണം ചെയ്യുവാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 20 ഉച്ചക്ക് 12 മണി. ഫോണ്‍ : 0495 2481145.

കരാര്‍ നിയമനം

കോഴിക്കോട് //ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ (എംബിബിഎസ് ആന്‍ഡ് ടിസിഎംസി രജിസ്ട്രേഷന്‍ ), ആര്‍.ബി.എസ്‌കെ നഴ്സ് (എഎന്‍എം വിത്ത് കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) ഗ്രാഫിക് ഡിസൈനര്‍ ( ഗ്രാഫിക് ഡിസൈനിംഗില്‍ ഡിഗ്രി) ലാബ്ടെക്നിഷ്യന്‍ (ഡിഎംഎല്‍ടി / ബിഎസ് സ് എംഎല്‍ടി)തസ്തികകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ആഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷയുടെ കൂടെ മെയിലില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തസ്തിക ഏതെന്ന് വ്യക്തമാക്കണം. വിശദവിവരം www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ദര്‍ഘാസ് ക്ഷണിച്ചു.

പുരസ്‌കാരത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും.
സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ് മാന്‍/ സെയില്‍സ് വുമണ്‍, നഴ്സ്, ടെക്സ്റ്റൈല്‍ തൊഴിലാളി എന്നീ 13 തൊഴില്‍ മേഖലകളാണ് അവാര്‍ഡിന് പരിഗണിക്കുക. തൊഴിലാളിയില്‍ നിന്നും പതിനഞ്ചു ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉള്‍പ്പെടുന്ന നോമിനേഷനും തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓണ്‍ലൈനായി ശേഖരിച്ച് സോഫ്റ്റ് വെയര്‍ മുഖേന മാര്‍ക്ക് കണക്കാക്കും. തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയട്ടുള്ള തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായി ഇന്റര്‍വ്യൂ നടത്തിയതിനു ശേഷമാണ് മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുക. തൊഴിലാളികളില്‍ നിന്നും ആഗസ്റ്റ് 13 മുതല്‍ www.lc.kerala.gov.in വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സ്വീകരിക്കും.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി, പിജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നേഴ്സിങ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. നിശ്ചിത ഫോമിലുള്ള അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2020 സെപറ്റബര്‍ 10 വൈകീട്ട് മൂന്ന് മണി വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗം് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍ :0495-2384006.

ടെലി വെറ്ററിനറി സേവനം ലഭിക്കും

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ടെലി വെറ്ററിനറി സേവനം തുടങ്ങി. ഹോട്ട്‌സ്‌പോട്ടിലോ കണ്ടെയ്ന്‍മെന്റ് സോണിലോ താമസിക്കുന്ന കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം. 0495 2768166 എന്ന ജില്ലാതല കോള്‍ സെന്റര്‍ നമ്പറില്‍ വിളിച്ചാല്‍ എമര്‍ജന്‍സി വെറ്ററിനറി ടീം നേരിട്ടെത്തി സേവനം നല്‍കും. ഇതിനായി ജില്ലയിലെ 12 ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്പെക്ടര്‍, അറ്റന്റന്റ് എന്നിവരടങ്ങുന്ന എമര്‍ജന്‍സി വെറ്ററിനറി ടീം രൂപീകരിച്ചു. അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ടീം പ്രവര്‍ത്തിക്കുക. ടെലി വെറ്ററിനറി സംവിധാനം രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു