തിക്കോടിയിൽ നിയന്ത്രണം കർശനമാക്കും

പയ്യോളി // സമ്പർക്ക വ്യാപനം രൂക്ഷമായ തിക്കോടി പഞ്ചായത്തിലെ കണ്ടെയ്ൻമെന്‍റ് സോണുകളായ 6 വാര്‍ഡുകളിലും കർശന നിയന്ത്രണമേർപ്പെടുത്തും.  തിക്കോടി  ഗ്രാമപഞ്ചായത്ത് ഓഫീസില്‍  നടന്ന പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കണ്ടെയ്ൻമെൻറ് സോണിലെ ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

കണ്ടെയ്ൻമെൻറ് സോണുകൾ, തിക്കോടി ടൗണ്‍, പഞ്ചായത്ത് ബസാര്‍ എന്നിവിടങ്ങളിലും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ10 മണി മുതല്‍ വൈകുന്നേരം 4 മണിവരെയും  ഹോട്ടലുകളുടെ പാര്‍സല്‍ സമയം 9 മണി മുതല്‍ 7 മണി വരെയുമാക്കി. ചിക്കന്‍ സ്റ്റാള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക്12 വരെയാണ് പ്രവര്‍ത്തിക്കുക. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് രാവിലെ10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സമയക്രമം. സൂപ്പര്‍ മാര്‍ക്കറ്റിനകത്തേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുകയില്ല. 

        യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് രമ ചെറുകുറ്റി, സെക്രട്ടറി കെ.വി.സുനില കുമാരി, വൈസ് പ്രസിഡൻ്റ് ടി.പി. റ ജുല, മെഡിക്കൽ ഓഫീസർ ഡോക്ടർ സുരേഷ് ബാബു,എസ്. ഐ സേതു, എ.എസ്.ഐ.ബാബു, എ.എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ സുധീർ

ഹെൽത്ത് ഇൻസ്പെക്ടർ ഹരി, പഞ്ചായത്ത് അംഗങ്ങളായ ടി.ഖാലിദ്, ഡി.ദീപ, എം.കെ.വഹീദ, വി.ഇ.ഒ രാഗേഷ്, ആർ.വിശ്വൻ എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു