ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

വടക്കാങ്ങര >> രാഷ്ട്രത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനം ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ ആഘോഷിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌ക്കൂളിന്റെ ഫേസ്ബുക്കിലൂടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രസ്തുത പരിപാടി വീക്ഷിച്ചത്.
നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ. ഐസക്, എജ്യൂക്കേഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍, സീനിയര്‍ അധ്യാപകനായ രജീഷ് എന്നിവര്‍ സംസാരിച്ചു.

സ്‌ക്കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ പരിപാടി നിയന്ത്രിച്ചു. സ്കൂൾ കായികാധ്യാപകൻ ഇസ്മായീല്‍ അബൂബക്കര്‍ പരിപാടിയുടെ സാങ്കേതിക സഹായങ്ങള്‍ നിര്‍വ്വഹിച്ചു. എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റും ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ എസ്.എം. അബ്ദുല്ല നന്ദി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു