ജീവൻ്റെ വിലയറിഞ്ഞ് ദീപ ജോസഫ്; ആബുലൻസ് ഡ്രൈവറായി ഇനി വനിതയും

report: sajeevan nadapuram
നാദാപുരം: ആംബുലൻസിന്റെ ഡ്രൈവറായി ഇനി ദീപ ജോസഫ് ഉണ്ടാകും നിരത്തിൽ ജനങ്ങളുടെ ജീവൻ കാക്കാനായി .15 മിനിറ്റു കോണ്ട് 22 കിലോമീറ്റർ ഓടി
വിലങ്ങാട് സ്വദേശിനിയായ ദീപ ഓടിക്കുന്ന ആംബുലൻസ് അടുത്ത ദിവസം മുതൽ പാതകളിലൂടെ സൈറൺമുഴക്കി കുതിച്ചോടും

‌ തിങ്കളാഴ്ച രാവിലെ പ്രണവം ക്ലബ്ബ് അധികൃതരിൽ നിന്ന് താക്കോൽ വാങ്ങി ദീപപ്രയാണം ആരംഭിച്ചു.രാവിലെ വളയം ടൗണിൽ ആംബുലൻസ് കൊണ്ടിട്ടതും കൗതുകം കൊണ്ട് ആളുകൾ വട്ടം കൂടി .കല്ലാച്ചിയിലെ മറ്റൊരു ആംബുലൻസ് ഡ്രൈവർ ഇതിനിടെ സ്ഥലത്തെത്തി നിർദ്ദേശങ്ങൾ നൽകി.ഓക്സിജൻ തീർന്നതിനാൽ ഉച്ചയോടെ വടകര സഹകരണാശുപത്രിയിൽ പോയി ഓക്സിജൻ നിറച്ച് തിരിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിളിയെത്തിയത്. വളയം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ അത്യാസന്ന നിലയിലുള്ള രോഗിയെ വടകരക്ക് മാറ്റണമെന്ന്.നാല് മണിയോടെ വളയം ആശുപത്രിയിലെത്തി രോഹിയെയും കയറ്റി 15 മിനുറ്റ് കൊണ്ട് 22 കിലോമീറ്റർ അകലെയുള്ള വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിരിച്ച് വരുന്നതിനിടെ മൃത് ദേഹം കൊണ്ട് പോകാനുള്ള മറ്റൊരു ഓട്ടവും കിട്ടിയതോടെ ആദ്യ ദിവസം തന്നെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് ഈ ഡ്രൈവർ ദീപ.
സ്ത്രീകളിൽ അധികമാരും കടന്നുവരാത്ത മേഖലയിൽ ഒരുകൈ നോക്കാൻ ആംബുലൻസ് വിട്ടുനൽകിയത് വളയം അച്ചംവീട്ടിലെ പ്രണവം യൂത്ത് ഡെവലപ്പ്മെന്റ്‌ സെന്റാണ്.
സ്വകാര്യ കോളേജിന്റെ ബസിലെ ഡ്രൈവറായിരുന്നു ദീപ. കോളേജ് ഇല്ലാത്തതിനാൽ വരുമാനവും നിലച്ചു. ലോക്ഡൗൺ കാരണം മറ്റ് ജോലികളും നിലച്ചതോടെ എന്ത് ജോലി കണ്ടെത്തും എന്ന ചിന്തയിലിരിക്കെയാണ് ആബുലൻസിൻ്റെ ഡ്രൈവർ ആകുന്നത്. വിലങ്ങാട് സ്വദേശിനിയാണ് ദീപ ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു