ചേളാരി പ്ലാൻറിൽ ടാങ്കർ ലോറി ഡ്രൈവർമാർ സർവ്വീസ് നിറുത്തി

ലോറികൾ പ്ലാൻറിൽ കയറാതെ
റോഡരുകിൽ

തേഞ്ഞിപ്പലം// ചേളാരി വാതക പ്ലാൻ്റിൽ ലോഡ് മായി എത്തുന്ന ഇതര സംസ്ഥാന ഡ്രൈവർമാരെ പ്രാദേശിക ഡ്രൈവർമാർ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ടാങ്കർ ഡ്രൈവർമാർ വാതകമായി വന്ന ലോറി പ്ലാൻ്റിൽ കയറ്റാതെ സർവ്വീസ് നിർത്തി പ്രതിഷേധം. ഇതര സംസ്ഥാന ഡ്രൈവർമാരും പ്രാദേശിക ഡ്രൈവർമാരും പ്രശ്നം രമ്യതയിൽ പരിഹരിച്ച് വാതകം ഇറക്കണമെന്ന് ഡ്രൈവേഴ്‌സ് ഹെൽപ്പ് ലൈൻ അസോസിയേഷൻ ആവശ്യപ്പെട്ടു.

രാത്രിയിൽ പ്ലാൻ്റിൽ എത്തുന്ന ഡ്രൈവർമാരെ വിശ്രമമുറിയിൽ താമസിക്കാനനുവതിക്കുന്നി ല്ലന്നാണ് പരാതി. പ്രാദേശിക ഡ്രൈവർമാർ ഈ മുറികൾ കൈയ്യടക്കി ഇതര സംസ്ഥാന ഡ്രൈവർമാരെ പുത്താക്കി എന്നാണ് പറയുന്നത്. ഈ രീതി മാസങ്ങളായി തുടർന്നിട്ടും, പരാതി നൽകിയതിൽ അധികരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമില്ലെന്ന് ഡ്രൈവർമാർ പറയുന്നു.

ഇന്നലെ രാത്രി തമിഴ്നാട്ടിൽ നിന്നും എത്തിയ രണ്ടു പേരെ വിശ്ര മുറിയിൽ നിന്നും പുറത്താക്കി വാതിലടച്ചതിൽ പ്രതിഷേധിച്ചാണ് ലോറികൾ ഒന്നടക്കം സർവ്വീസ് നിറുത്തിയത്. പ്ലാൻ്റിലേയ്ക്ക് വരുന്ന ടാങ്കറുകൾ ദേശീയ പാതയുടെ ഓരങ്ങളിൽ നിറുത്തി.

പ്ലാൻ്റ് അധികൃതരുമായി സംസാരിച്ച് നിറുത്തിവച്ച സർവ്വീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള ചർച്ച നടക്കുന്നതായി ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ പറഞ്ഞു. പ്രാദേശിക ഡ്രൈവർമാരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഡ്രൈവർമാരും പ്രശ്നം രമ്യതയോടെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു