ഗണേശോത്സവ ചടങ്ങുകൾക്ക് തുടക്കമായി

കോഴിക്കോട് >> ശിവസേനയുടെയും ശ്രീ ഗണേശോത്സവ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷം നടക്കുന്ന ഗണേശോത്സവത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ഗണേശ വിഗ്രഹങ്ങളുടെ “മിഴി തുറക്കൽ “ചടങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനം ഗണേശോത്സവ ട്രസ്റ്റ് സംസ്ഥാന മുഖ്യ കാര്യ ദർശി എം. എസ് ഭുവന ചന്ദ്രൻ അധ്യക്ഷതയിൽ ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഗണേശോത്സവം നിയന്ത്രങ്ങൾ പാലിച്ച് പൂജകൾക്ക് പ്രാധാന്യം നൽകി ആഘോഷങ്ങൾ ഇല്ലാതെയാകും ആചരിക്കുക.
വിഘ്ന നിവാരണത്തിനായി സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീടുകളിൽ വിഗ്രഹ പൂജ നടക്കും. ആഗസ്റ്റ് 17 മുതൽ സംസ്ഥാനത്ത് ഗണേശ വിഗ്രഹ പ്രതിഷ്ഠ ആരംഭിക്കും. പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച്
9, 7 , 5, 3 ദിവസങ്ങളിൽ പൂജ നടത്തുന്ന വിഗ്രഹങ്ങളുടെ നിമഞ്ജന യജ്ഞം ആഗസ്റ്റ് 23 മുതൽ ആരംഭിക്കും . 25 ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിഘ്ന നിവാരണ പൂജയോടും. വിഗ്രഹ നിമഞ്ജന യജ്ഞത്തോടും കൂടി ഈ വർഷത്തെ ഗണേശോത്സവ ചടങ്ങുകൾ സമാപിക്കും.
ചടങ്ങിൽ ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായർ , ബാഹുലേയൻ നായർ, ഡോ: അശോകൻ, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ – ബാജി ഗോവിന്ദൻ ,മോഹൻകുമാർ നായർ, മണക്കാട് രാമചന്ദ്രൻ , മണക്കാട് സുരേന്ദ്രൻ, രാജൻ, ചെങ്കൽ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു