ഗണേശോത്സവം: കോവിഡ് നിയന്ത്രത്തിൽ പൂജകൾക്ക് പ്രാധാന്യം നൽകി ആചരിക്കും: എം. എസ് ഭുവനചന്ദ്രൻ

കോഴിക്കോട്// ഗണേശോത്സവ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വർഷം തോറും കേരളത്തിലുടനീളം നടത്തിവരാറുള്ള ഗണേശോത്സവം ഈ വർഷം കോവിഡ് പാശ്ചാത്തലത്തിൽ
ആചാരപരമായ പൂജകൾക്ക് പ്രാധാന്യം നൽകി ആഘോഷങ്ങൾ ഇല്ലാതെ ആചരിക്കുവാൻ ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റി യോഗം തീരുമാനിച്ചതായി ട്രസ്റ്റ് മുഖ്യ കാര്യദർശി എം. എസ് ഭുവനചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

മുൻ വർഷങ്ങളിൽ 10 ദിവസം നീണ്ട് നിന്നിരുന്ന വിനായക ചതുർത്ഥിയോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ ഈ വർഷം 3 ദിവസമായി വെട്ടിച്ചുരുക്കാനാണ് തീരുമാനം. മുൻ വർഷങ്ങളിലേത് പോലെ തന്നെ വീടുകളിൽ വിഗ്രഹ പൂജ നടത്തും. പ്രാദേശികമായി പൂജ നടത്തുന്ന വിഗ്രഹങ്ങൾ അഞ്ച് അടി വരെ വലുപ്പത്തിലാക്കാനും ട്രസ്റ്റ് കമ്മറ്റി പ്രാദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പൂജയ്ക്കായി 20 മുതൽ 30 അടി വരെയുള്ള വിഗ്രഹങ്ങളാണ് ഉപയോഗിച്ചിരുന്നത്. പണി പൂർത്തിയായിട്ടുണ്ടെങ്കിലും വലിയ വിഗ്രഹങ്ങൾ ഒഴിവാക്കും’ എല്ലാ വർഷവും നൂറ് കണക്കിന് വിഗ്രഹങ്ങൾ അണി നിരത്തി നടത്തി നടത്തി വരാറുളള ഘോഷയാത്ര ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിമഞ്ജനത്തിന് ഒരു വിഗ്രഹത്തോടൊപ്പം പരമാവധി 5 പേരെ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ .
കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നിബന്ധനകൾ പാലിച്ച് ഗണേശോത്സവ ചടങ്ങുകൾ വിഘാതം കൂടാതെ നടത്തുനതിന് അനുമതി നൽകാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും ട്രസ്റ്റ് കമ്മറ്റി കത്ത് നൽകിയിട്ടുണ്ട്.

ആഗസ്റ്റ് 21 ന് തുടങ്ങി 23 ന് അവസാനിക്കുന തരത്തിലാണ് ഈ വർഷത്തെ ഗണേശോത്സവ ചടങ്ങുകൾ നടത്തുക എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായർ , ഡോ: അശോകൻ, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ – ബാജി ഗോവിന്ദൻ ,മോഹൻകുമാർ നായർ, മണക്കാട് രാമചന്ദ്രൻ , മണക്കാട് സുരേന്ദ്രൻ, രാജൻ ,ചെങ്കൽ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു