“ക്യൂട്ടി ദി സേഫ്റ്റി ” പ്രതിരോധ കിറ്റുകൾ നൽകി

പാലക്കാട് >> കോവിഡ് മഹാമാരിക്ക് എതിരായ അതിജീവന വഴിയിൽ ‘രാഷ്ട്രത്തിന്‍റെ സോപ്പ് രാഷ്ട്രത്തോടൊപ്പം’ എന്ന സന്ദേശവുമായി ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിൽ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.

സാനിടൈസർ, മാസ്ക്, ഫേസ്ഷീൽഡ്, സാനിടൈസർ സ്റ്റാൻഡ് എന്നിവ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. ക്യൂട്ടി ദി ബ്യൂട്ടി, ക്യൂട്ടി ദി സേഫ്റ്റി യജ്ഞത്തിന്റെ ഭാഗമായി ഗുഡ്ബൈ സോപ്പ് ആൻഡ് കോസ്മെറ്റിക് പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട് ചെയർമാൻ കെ.പി. ഖാലിദ് പാലക്കാട് എ എസ് പി പ്രശോബിന് പ്രതിരോധ കിറ്റുകൾ കൈമാറി. കിഫ് സെക്രട്ടറി കിരൺ കുമാർ, ‌‍ഡി വൈ എസ് പി മനോജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു