കോഴിക്കോട് 117 പേര്‍ക്ക് കോവിഡ്

കോഴിക്കോട്// ജില്ലയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 102 പേര്‍ക്ക് രോഗം ബാധിച്ചു.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍: കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ബേപ്പൂര്‍), കൊയിലാണ്ടി ഒന്ന്, നരിപ്പറ്റ – 1, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4*
സമ്പര്‍ക്കം വഴി – 102 പേർ :കോഴിക്കോട് കോര്‍പ്പറേഷന്‍ – 30′(ബേപ്പൂര്‍, കല്ലായി, മാങ്കാവ്, ചേവരമ്പലം, പുതിയങ്ങാടി, കുറ്റിച്ചിറ, കൊളത്തറ, പുതിയാപ്പ, ചെലവൂര്‍, ഡിവിഷന്‍ – 59, നടക്കാവ്, തോപ്പയില്‍)

അത്തോളി – 03, ആയഞ്ചേരി – 06, ബാലുശ്ശേരി – 01,ചോറോട് – 02, ഫറോക്ക് – 05
കടലുണ്ടി – 04, കക്കോടി – 01, കൊടുവളളി – 01, കൊയിലാണ്ടി – 04, പെരുവയല്‍ – 02 (ആരോഗ്യ പ്രവര്‍ത്തക 1), മണിയൂര്‍ – 06
മരുതോങ്കര – 02 (ആരോഗ്യ പ്രവര്‍ത്തക 1)
നടുവണ്ണൂര്‍ – 15, നൊച്ചാട് – 03, ഒഞ്ചിയം – 01
തിരുവളളൂര്‍ – 01, ഉളളിയേരി – 01, വടകര – 04
ഒളവണ്ണ – 01 (ആരോഗ്യ പ്രവര്‍ത്തകന്‍ )
വില്യാപ്പളളി – 06, വളയം – 01, വാണിമേല്‍ – 01
താമരശ്ശേരി – 01

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു