കോഴിഇറച്ചി: 150 രൂപയില്‍ കൂടുതൽ ഈടാക്കരുത്

കോഴിക്കോട് >> വടകര താലൂക്കിലെ മുഴുവന്‍ കോഴി ഇറച്ചി വ്യാപാരികളും ഒരുകിലോ കോഴി ഇറച്ചിക്ക് 150 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വ്യാപാരികള്‍ നിര്‍ബന്ധമായും പൊല്യൂഷൻ കൺട്രോള്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരുമായിരിക്കണം. വില എഴുതിവെച്ചു മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളുവെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

ബയോമെട്രിക്
മസ്റ്ററിംഗ് ഓഗസ്റ്റ് 16 വരെ

കേരള കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോഡില്‍ നിന്നും മെംബര്‍ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, അവശതാ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളില്‍ ഇനിയും ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മസ്റ്ററിംഗ് നടത്താവാനുളള സമയം ആഗസ്റ്റ് 16 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2365553.

അപ്രന്റീസ് ക്ലര്‍ക്ക്
ഇന്റര്‍വ്യൂ 21 ന്

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്ന അപ്രന്റീസ് ക്ലര്‍ക്കുമാരുടെ ഇന്റര്‍വ്യൂ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

സേവനങ്ങള്‍
ഓണ്‍ലൈന്‍ വഴി

കേരള സര്‍ക്കാര്‍ സ്ഥാപനമായ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററുകളിലെ സേവനങ്ങൾ കോവിഡ് പശ്ചാലത്തലത്തില്‍ ഓണ്‍ലൈനായി ലഭിക്കും. കോഴ്‌സുകള്‍, പ്രവേശനപരീക്ഷകള്‍, ഭാവിപഠന സാധ്യതകള്‍, മത്സര പരീക്ഷാ പരിശീലനം, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മുതലായ പഠനം, പരിശീലനം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സെന്ററുകൾ വഴി ലഭിക്കുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സേവനം ലഭിക്കുക. www.cdckerala.inഎന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോറം വഴി രജിസ്റ്റര്‍ ചെയ്യാം. ഗ്രൂപ്പ് കൗണ്‍സിലിങ്ങിന്റെ തിയ്യതിയും സമയവും രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ലഭ്യമാക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു