കോട്ടക്കൽ നഗരസഭ തിങ്കൾ മുതൽ കണ്ടെയ്ൻമെൻ്റ് സോണിൽ

കോട്ടക്കൽ: കോവിഡ് വ്യാപനം മുൻ നിർത്തി കോട്ടക്കൽ ന​ഗരസഭ തിങ്കളാഴ്ച ഉച്ച രണ്ട് മണിയോട് കൂടി പൂർണ്ണമായും അടച്ചിടാൻ തീരുമാനം. ഒരാഴ്ചയ്ക്കകം 43 പേർക്കാണ് ന​ഗരസഭ പരിധിയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം എസ് പിയാണ് സ്ഥിതി വിലയിരുത്തി കോട്ടക്കലിനെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി കോട്ടക്കൽ ന​ഗരസഭയിലും സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലായാണ് ഈ അടച്ചിടൽ കോട്ടക്കൽ ന​ഗരസഭാ അദ്ധ്യക്ഷൻ കെ കെ നാസർ പറഞ്ഞു. ഇദ്ധേഹത്തിന്റെ ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. . 
കോട്ടക്കലിൽ പൊതുജനങ്ങൾക്കായ് കുടുംബാരോ​ഗ്യ കേന്ദ്രം നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചത്. രോ​ഗബാധിതരിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടുന്നു ആര്യവൈദ്യശാലാ ജീവനക്കാരാണ് രോ​ഗബാധിതരിൽ അധികവും.

കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസറിൻ്റെയും, ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലൂടെയാണ് അഭിപ്രായ സമന്വയം നടത്തി കണ്ടെയ്മെൻ്റ് തീരുമാനിച്ചത്.

നഗരസഭ ഉപാധ്യക്ഷ ബുഷ്റ ഷബീർ, കോട്ടക്കൽ സി.ഐ പ്രദീപ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.വി. സുലൈഖാബി, സാജിദ് മങ്ങാട്ടിൽ, നഗരസഭ ഭരണ പ്രതിപക്ഷ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ജബീ കൃഷ്ണൻ, കോട്ടക്കൽ വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി അബദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു