രാമനാട്ടുകര // ഫറോക്ക് പേട്ടയിൽ നിന്നു കോടമ്പുഴയിലേക്കുള്ള റോഡിൽ ഇർഷാദിയാ കോളേജിനു സമീപം.മരം റോഡിലേക്കു കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.

റോഡരികിൽ നിന്ന വലിയ ചീനി മരമാണ് ചൊവ്വാഴ്ച രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണത്. മരം വീണത് രാത്രിയാകയാൽ വലിയ അപകടമൊഴിവായി.വൈദ്യുതി ലൈനിൽ നാശം ഉണ്ടായിട്ടുണ്ട്. രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ പൊട്ടിവീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നു.