കേളപ്പജിസ്ക്വയർ നാടിന് സമർപ്പിച്ചു

മലപ്പുറം >> കേരളാ ഗാന്ധി കേളപ്പജിയുടെ സ്മാരകം നാടിന് സമർപ്പിച്ചു.
പ്രശസ്ത ന്യൂറോളജിസ്റ്റും കെ.എം.ജി.വി.എച്ച്.എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ: വി.ജി.പ്രദീപ് കുമാർ തൻ്റെ അച്ഛൻ താമറ്റാട്ട് ഗോവിന്ദൻ കുട്ടി മാസ്റ്ററുടെ സ്മരണക്കാണ് കേളപ്പജിയുടെ ജീവിതമുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന മ്യൂറൽ റിലീഫും അർധ കായഛായാ ശില്പവുമടങ്ങുന്ന കേളപ്പജിസ്ക്വയർ നിർമ്മിച്ചത്.

ശില്പിയായ സി.പി.മോഹനൻ വളാഞ്ചേരിയാണ് മ്യൂറൽ തയ്യാറാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്യൂറേറ്ററും പ്രശസ്ത ശിൽപ്പിയുമായ ശെൽവരാജ് ആണ് ഛായാ ശില്പം തയ്യാറാക്കിയത്. മൂന്നര ലക്ഷം രൂപ ചെലവിലാണ് കേളപ്പജി സക്വയർ തയ്യാറാക്കിയിട്ടുള്ളത്.
പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമർപ്പണ ചടങ്ങ് നടന്നത്.

കാലത്ത് 10 മണിക്ക് കേളപ്പജിയുടെ ഛായാ ശില്പത്തിൽ ഡോ.വി.ജി.പ്രദീപ് കുമാർ ഹാരാർപ്പണം നടത്തിയതോടെയാണ് ചടങ്ങിന് തുടക്കമായത്.
തുടർന്നു നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമർപ്പണം നടത്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി.ഉണ്ണികൃഷ്ണൻ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.അബ്ദുൾ നാസർ എന്നിവർ പ്രഭാഷണം നടത്തി.

കേളപ്പജിയെ അടുത്തറിയുന്ന കെ.എൻ. നായർ, കെ.പി.വേണു, ടി.എം .ഋഷികേശൻ, കെ.ഉണ്ണികൃഷണൻ മാസ്റ്റർ, തുടങ്ങിയവരും ജനപ്രതിനിധികളും, സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ മേഖലകളിലുള്ള പൗരപ്രമുഖരും ‘ സ്കൂളിലെ മുഴവൻ കമ്മറ്റി ഭാരവാഹികളും വിദ്യാർത്ഥി,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും ,അധ്യാപകരും ചടങ്ങിന് ആശംസകൾ നേർന്നു. സമൂഹത്തിൻ്റെ വിവിധ തുറകളിൽ പെട്ട നൂറുകണക്കിന് ആളുകൾ ഓൺ ലൈനിലൂടെ ചടങ്ങിൽ പങ്കാളികളായി.സുധീർ, ഷറഫുദ്ദീൻ എന്നിവർ സാങ്കേതിക സംവിധാനം ഒരുക്കിയ ചടങ്ങിന് എച്ച് എം.ഇൻചാർജ് പ്രമോദ് അവുണ്ടിത്തറക്കൽ നന്ദി പറഞ്ഞു..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു