കേരള തീരത്ത് മീൻ പിടിക്കാം

കാസർക്കോട് // സംസ്ഥാന തീരദേശത്ത് മീൻപിടിക്കുന്നതിന് തടസമില്ലന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ വെള്ളി വരെ തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മധ്യ കിഴക്ക് അറബിക്കടലിലും ,വടക്ക് -കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും, മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും , ആന്ധ്രാ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

15 ന് തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും ,വടക്ക് -കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 16ന് തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു