ന്യൂഡൽഹി// കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോവുകയും പരിശോധയ്ക്ക് വിധേയനാവുകയുമായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ അഡ്മിറ്റായെന്നും അദ്ദേഹം ട്വിറ്റലിലൂടെ അറിയിച്ചു.
താനുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന്റെ നേരിയ ലക്ഷണമാണ് അദ്ദേഹത്തിന് ഉളളതെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.