കെ -റെയിൽ അലൈൻമെൻ്റ്: മനുഷ്യപ്രതിരോധം

പയ്യോളി //ജനവാസ മേഖലയിൽ കൂടി കടന്നു പോകുന്ന കെ.റെയിൽ അലൈൻമെൻ്റിനെതിരെ മനുഷ്യ പ്രതിരോധം തീർത്തു. നന്തി മുതൽ തിക്കോടി വരെയുള്ള പ്രദേശത്തെ അലൈൻമെൻറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട്  നന്തി മുതൽ തിക്കോടി വരെ 2 കീ മീ ദൂരത്തിൽ കെ.റയിൽ അലൈൻമെൻ്റ് വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനഷ്യ പ്രതിരോധത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. 

            തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി, വൈസ് പ്രസിഡണ്ട് പി ടി റജുല, പഞ്ചായത്തംഗം ദീപ ഡി എന്നിവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.  കർമസമിതി ഭാരവാഹികളായ ബിജു കളത്തിൽ, ആർ. പി. കെ രാജീവ് കുമാർ, ദിവാകരൻ തിക്കോടി, ഫൈസൽ ചെറ്റയിൽ, സജീവൻ തൈവളപ്പിൽ, ആർ വിശ്വൻ, കെ.വി.സുരേഷ് കുമാർ, കെ.ആർ കെ രാധാകൃഷ്ണൻ, സി.പി നജീബ് എന്നിവർ നേതൃത്വം നൽകി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു