കരിപ്പൂർ ദുരന്തം: ഇൻഷുറൻസ് ആനുകൂല്യം വേഗം ലഭിക്കാൻ നടപടി വേണം എം.ഡി.സി

കോഴിക്കോട് >> അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഇൻഷുറൻസ് തുക അഞ്ച് കോടി ഡോളർ ( 374 കോടി ) നൽകാൻ ഇൻഷുറൻസ് കമ്പനി സമ്മതിച്ചു. അതോടൊപ്പം മരിച്ച ഒരു ഇൻഷുറൻസ് പോളിസി ഉടമയ്ക്ക് എല്ലാ നടപടിക്രമങ്ങളും മാറ്റിവെച്ചു നോമിനിക്ക് (മാതാവിന്) 785685.00 രൂപയുടെ ചെക്ക് അടുത്ത ദിവസം എൽ.ഐ.സി കൈമാറുമെന്ന് എം.ഡി.സി അറിയിച്ചു.

ഈ മാതൃകയിൽ യു.എ.ഇയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവർ ഉൾപ്പെടെയുള്ള മരിച്ചവരുടെയും, പരിക്കു പറ്റിയവരുടെയും ആശ്രിതർക്ക് അർഹതപ്പെട്ട അവകാശവാദം ഇൻഷുറൻസ് കമ്പനിയായ എ.ഐ.ജി ലണ്ടൻ അംഗീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം യാത്രികർക്കും എയർ ഇന്ത്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഈ ആനുകൂല്യം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനും വിമാന കമ്പനിക്കും മറ്റു ബന്ധപ്പെട്ടവർക്കും മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ.വി.അനൂപും, പ്രസിഡണ്ട് ഷെവലിയാർ സി.ഇ.ചാക്കുണ്ണിയും അഭ്യർത്ഥിച്ചു.
ഇൻഷുറൻസ് തുക വേഗം ലഭിക്കാൻ കേരള ഗവർണർ, മുഖ്യമന്ത്രി, ജനപ്രതിനിധികളും ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ അഭ്യർത്ഥിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് യോഗ്യത അനുസരിച്ചു ജോലി നൽകേണ്ട കാര്യത്തിലും അനുഭാവപൂർവ്വം പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പത്തുകൊല്ലം ആയിട്ടും മംഗലാപുരത്തെ സമാന അപകടത്തിൽ മരിച്ച 158 പേർക്കും അർഹതപ്പെട്ട മൊൺട്രിയാൽ ഉടമ്പടിപ്രകാരം ഓരോരുത്തർക്കും ഒരു കോടിയിൽ അധികം ലഭിക്കുന്ന ഇൻഷുറൻസ് തുക നൽകിയിട്ടില്ല.
കോഴിക്കോട് വിമാനത്താവളം ഐ.സി.എ.ഒ (International Civil Aviation Organization) യുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് വ്യോമയാന മന്ത്രിയും, ഡി.ജി.സി.എയും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേൺ റീജിയണൽ ഡയറക്ടറും ആദ്യം പ്രതികരിച്ചത്.
സമഗ്ര അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് ധൃതി പിടിച്ച് വലിയ വിമാന സർവീസ് നിരോധിച്ച ഡി.ജി.സി.എ യുടെ നടപടി പുനപരിശോധിക്കണമെന്ന് അവർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അനുകൂല നിലപാട് എടുത്തില്ലെങ്കിൽ അത്യാവശ്യം മടങ്ങി വരേണ്ട വന്ദേഭാരത്. ചാർട്ടേഡ് വിമാന സർവീസുകളെയും, പ്രവാസികളെയും പ്രതികൂലമായി ബാധിക്കും. അപകടത്തിൽ പെട്ടത് ചെറിയ വിമാനം (code.C) ആണെന്നിരിക്കെ വലിയ വിമാനം (code.E) നിരോധനം യുക്തിക്ക് നിരക്കാത്തതും നീതീകരണം ഇല്ലാത്തതുമാണന്ന് എം.ഡി.സി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു