കരിപ്പൂർ ദുരന്തം: അപകടം രണ്ടാമത്തെ ലാൻഡിംങ്ങിൽ;

കൊണ്ടോട്ടി // ആദ്യ ലാൻഡിംങ്ങിന് ശ്രമിച്ചെങ്കിലും വീണ്ടും ഉയർന്നുപൊങ്ങി രണ്ടാം തവണ ലാൻഡിംങ്ങ് ശ്രമിച്ചതിലാണ് വിമാനം അപകടത്തിൽപെട്ടതെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. രണ്ടാമത്തെ ലാൻഡിംങ്ങ് റൺവെക്ക് അവസാന ഭാഗത്താണ് നിലം തൊട്ടതെന്നും, അമിത വേഗതയായിരുനെന്നും ചിലർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

റെൺവെക്ക് പുറത്തെ മതിലിൽ ഇടിച്ചാണ് മുൻഭാഗം ഉണ്ടായിരുന്നത്. പൊളിഞ്ഞ മതിൽ കെട്ടിലൂടെ നാട്ടുകാർ വിമാനത്താവളത്തി നകത്തേയ്ക്ക് കയറി. തകർന്ന് രണ്ടായി പിളർന്ന വിമാനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചവർ നിലവിളിക്കുന്ന ദൃശ്യമാണ് കണ്ടത്. ഇതിൽ രക്ഷിതാക്കളെ കാണാത്ത കുട്ടികളും കൂടാതെ പരിക്കേറ്റ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അഞ്ച് മിനിട്ടിനകം ആംബുലൻസും രക്ഷാപ്രവർത്തന സംഘവും എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

വിമാനത്തിന് അപശബ്ദം ഉണ്ടായതായും ചിലർ പറഞ്ഞു. ലാൻഡിംങ്ങ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് യാത്രക്കാർ സീറ്റ് ബെൽറ്റ് ഉറപ്പിച്ചു. വിമാനം താഴ്നെങ്കിലും വീണ്ടും ഉയർന്നുപൊങ്ങി വട്ടം കറങ്ങി രണ്ടാം തവണയാണ് താഴ്ന്നത്. ശബ്ദവും കുലക്കവും എല്ലാം അഞ്ച് മിനിട്ടേ ഉണ്ടായുള്ളൂ. പിന്നീട് ചൂടും കരിഞ്ഞ മണവും ഉണ്ടായി. എന്നാൽ കനത്ത മഴ വിമാനം തീ പിടിക്കാതെ രക്ഷപ്പെട്ടതായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പറയുന്നുണ്ട്.

/മികച്ച പരിചയ സമ്പന്നനായ പൈലറ്റുകളാണ് ഇത്തരം ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ സർവ്വീസ് നടത്തുന്നത്. ലോകത്ത് തന്നെ ചുരുക്കം സ്ഥലത്ത് മാത്രമെ ഇത്തരം ടേബിൾ ടോപ്പ് റൺ വെയുള്ളൂ. കോഴിക്കോട് കരിപ്പൂർ, മംഗലാപുരം വിമാനത്താവളങ്ങൾ ഈ രിതിയിലാണ്. രണ്ടാമത്തെ ലാൻഡിംഗ് സമയത്ത് ചക്രങ്ങൾ ലോക്കായതായിരിക്കാം തെന്നി മാറാൻ കാരണമെന്നും സംശയമുണ്ടന്നാണ് വ്യാമയാന വിദഗ്ദർ പറയുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ദ സംഘം ഇന്ന് കരിപ്പൂരിൽ എത്തും.

(update: 6.27 am)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു