കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ ഇറങ്ങണം: എസ് വൈ എസ്

മലപ്പുറം // കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ പശ്ചാതലത്തില്‍ തിരക്കിട്ട് വലിയ വിമാന സര്‍വ്വീസിന് വിലക്കേര്‍പ്പെടുത്തിയ അധികൃതരുടെ നടപടി നീതീകരിക്കാനാവില്ലെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു.

2016 ല്‍ തന്നെ ആവശ്യമായ റണ്‍വേ ഉറപ്പു വരുത്തിയതാണ്. തുടര്‍ന്നുള്ള (RESA -Runway End Safety Area) റിസയുടെ വ്യാപ്തിയും വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെ ഭാഗികമായി റണ്‍വേ അടച്ചിട്ട് ബലപ്പെടുത്തിയതുമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ അപകടത്തിന്റെ മറവില്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തു തോല്പിക്കണമെന്ന് എസ്.വൈ.എസ് മുന്നറിയിപ്പ് നൽകി.

നേരത്തെ അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി നിറുത്തിയ സര്‍വ്വീസുകളും ഹജ്ജ് എം ബാര്‍ക്കേഷനുള്‍പ്പെടെയുള്ളവയും തിരിച്ചെത്തിക്കാന്‍ ശക്തമായ ജനരോഷമുയരേണ്ടി വന്ന പശ്ചാതലത്തില്‍ ഇപ്പോഴത്തെ നീക്കം ഏറെ സംശയത്തിനിടയാക്കുന്നുണ്ട്.

വിമാനത്താവളത്തിനാവശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളു മേര്‍പ്പെടുത്തിയും കൂടുതല്‍ സര്‍വ്വീസുകളാരംഭിച്ചും പ്രൗഢിയോടെ നിലനിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരും പൊതു സമൂഹവും ജാഗ്രത കാണിക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. കെ.പി. ജമാല്‍ കരുളായി എ.പി. ബശീര്‍ , അസൈനാര്‍ സഖാഫി, ശക്കീര്‍ അരിമ്പ്ര, മുഈനുദ്ധീന്‍ സഖാഫി, റഹീം കരുവള്ളി, വി.പി.എം ഇസ്ഹാഖ്, സിദ്ധീഖ് സഖാഫി, പി.അബ്ദുറഹ്മാന്‍ ,ഉമര്‍ മുസ്ലിയാര്‍ സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു