കണ്ടി വാതുക്കൽ മലയിൽ കാട്ടാനക്കൂട്ടമിറങ്ങി

നാദാപുരം// ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കൽ ആദിവാസി കേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തി. തിങ്കളാഴ്ച രാത്രിയാണ്
നൂറുക്കണക്കിന് വാഴ, റബർ, തെങ്ങ്, കവുങ്ങ് എന്നിവ നശിപ്പിച്ചത്.നേരത്തെ കാട്ടാന ശല്യം കാരണം ഇവിടെ സൊളാർ ഫെൻസിംഗുകൾ സ്ഥാപിച്ചിരുന്നു. ഇവ ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് ആനകൾ കൃഷിസ്ഥലത്ത് പ്രവേശിച്ചത്. കണ്ടത്തിൻ കര രയരപ്പൻ ,നരിക്കോടൻ രാഘവൻ, കിഴക്കേക്കര രയര പ്പൻ, ചിറയിൽ കുഞ്ഞിരാമൻ, ചിറ്റാരി വിനോദൻ, മാക്കൂൽ അജിത, എം .ആർ അനീഷ്, മൂന്നു പുരക്കൽ പ്രഭാകരൻ, റാഫി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വരുത്തിയത്. ഉച്ചയോടെയാണ് നാട്ടുകാർക്ക് ആനകളെ ഇവിടെ നിന്നും തുരത്താനായത്.

ബണ്ട് ഷട്ടർ ഉയർത്തിയില്ല
വെള്ളപ്പൊക്ക ഭീഷണി തുടരുന്നു

നാദാപുരം// അശാസ്ത്രീയമായി നിർമ്മിച്ച  ബണ്ടിൻ്റെ ദുരിതം പേറി നാട്ടുകാർ. വാണിമേൽ പുഴക്ക് കുറുകെ വിഷ്ണുമംഗലത്ത്  വടകരയിലേക്ക് കുടിവെള്ള വിതരണത്തിനുള്ള വെള്ളം സംഭരിക്കാൻ നാലു മീറ്റർ ഉയരത്തിൽ നിർമ്മിച്ച  കോൺക്രീറ്റ് ബണ്ടാണ്  പരിസരവാസികൾക്ക് ദുരിതം വിതക്കുന്നത്. ബണ്ട് പരിസരത്ത് പുഴയിലെ വെള്ളം തടഞ്ഞു നിർത്തുന്നതിനാൽ ജാതിയേരി, കല്ലുമ്മൽ, ചെറുമോത്ത്, വിഷ്ണുമംഗലം, തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറുന്നതിനാൽ പലരും വീടൊഴിയുകയാണ് പതിവ്.

പരിസരത്തെ നൂറോളം കുടുംബങ്ങളാണ് വീടുകളിൽ വെള്ളം കയറി തിനാൽ ബന്ധു വീടുകളിലും, ദുരിതാശ്വാസ ക്യാംപുകളിലേക്കും താമസം മാറിയത്. ബണ്ടിനോട് ചേർന്ന് അടിഭാഗത്ത് സ്ഥാപിച്ച പൈപ്പുകൾ ചളിയും മണ്ണും അടിഞ്ഞ് വെള്ളം പുറത്ത് പോകാതായതോടെയാണ് കാലവർഷ കാലത്ത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നത്. ഇതിന് പരിഹാരമായി പുഴയുടെ തെക്ക് ഭാഗത്ത് ലക്ഷങ്ങൾ മുടക്കി ഷട്ടറുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവ പൂർണ്ണമായും പ്രവർത്തനസജ്ജമല്ല. ഭാഗികമായി മാത്രം ഉയർത്തിയ ഷട്ടറിലൂടെ പുഴയുടെ സൈഡ് / കനാലിലേക്ക് വെള്ളത്തിൻ്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. ബണ്ട് നവീകരണത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതി രൂപരേഖ ഇതുവരെ പൂർത്തിയായിട്ടില്ല. ബണ്ടിൻ്റെ മധ്യഭാഗത്ത് ഷട്ടർ സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ
ഷട്ടർ മുഴുവനും ഉയർത്തി ജനങ്ങളുടെ ഭീതി മാറ്റാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന്
പുഴ സംരക്ഷണ സമിതി ചെയർമാൻഅഹമ്മദ് കുറുവയിൽ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു