എടക്കപ്പുറത്ത് കടൽഭിത്തി : 24.4 ലക്ഷം രൂപയുടെ അടിയന്തര സഹായം

കരാറുകാരനിൽ നിന്നും
നഷ്ടപരിഹാരം ഈടാക്കും

താനൂർ // എടക്കടപ്പുറത്ത് കടൽഭിത്തി നിർമിക്കാൻ 24.4 ലക്ഷം രൂപയുടെ അടിയന്തര സഹായം. കടലാക്രമണം രൂക്ഷമായ പ്രദേശമാണ് എടകടപ്പുറം. പ്രകൃതിദുരന്ത സഹായ ഫണ്ടായാണ് 24.4 ലക്ഷം രൂപ അനുവദിച്ചത്.

വി അബ്ദുറഹ്മാൻ എംഎൽഎയുടെ അഭ്യർത്ഥന മാനിച്ചാണ് അടിയന്തിരമായി തുക അനുവദിച്ചത്. എടക്കടപ്പുറം മേഖലയിൽ കടൽ ഭിത്തിയില്ലാത്ത 65 മീറ്റർ ദൂരത്തിൽ കല്ലിട്ട് കടൽഭിത്തി നിർമിക്കും.
നിരന്തരമായി കടലാക്രമണം ഉണ്ടാകുന്ന പ്രദേശമായതിനാൽ പല ഭാഗങ്ങളിലും താത്ക്കാലിക പരിഹാരമെന്നോണം ജിയോബാഗ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ അനുമതിയായ 65 മീറ്റർ തീരത്തിനോട് . ചേർന്ന ഭാഗങ്ങളിലും ജിയോബാഗ് സ്ഥാപിക്കാൻ കരാർ നൽകിയെങ്കിലും  കരാറുകാരൻ പ്രവൃത്തി പൂർത്തിയാക്കാൻ തയ്യാറായില്ല. ആയതിനാൽ കരാറുകാരന്റെ പേരിൽ നടപടി സ്വീകരിക്കാനും, അയാളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനും ആവശ്യപ്പെട്ട് വി അബ്ദുറഹ്മാൻ എംഎൽഎ ജലസേചന വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

  65 മീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന കടൽഭിത്തി തയ്യാറാക്കുന്നതോടെ ഈ ഭാഗത്തുള്ള കടലാക്രമണത്തിന് ശമനമാകും. ഒരാഴ്ചയ്ക്കകം തന്നെ പ്രവർത്തി ടെൻഡർ നടപടികൾ പൂർത്തിയാകുമെന്ന് വി അബ്ദുറഹ്മാൻ എംഎൽഎ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു