അതിതീവ്രമഴ വരുന്നു: കനത്ത ജാഗ്രത നിർദ്ദേശം

കോഴിക്കോട്// കാസർകോട്, കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ആഗസ്റ്റ് മൂന്നു മതൽ ആറുവരെ ദിവസങ്ങളിൽ കനത്ത ജാഗ്രത അറിയിച്ചിട്ടുണ്ട്. ഏത് സമയവും മഴ കനക്കാമെന്നാണ് മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ വ്യാപകമായി ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച് പൂർണ്ണ സജ്ജമായി നിൽക്കേണ്ടതും അതീവ ജാഗ്രത പാലിക്കേണ്ടതുമാണന്ന് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത ഏതാനും ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യതയാണ് കാലാവസ്ഥ മോഡലുകളിൽ നിന്ന് ലഭിക്കുന്നത്.

മഴ ഏത് സമയം വേണമെങ്കിലും ശക്തിപ്പെട്ടേക്കാം എന്നത് മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയാണ് വേണ്ടത്.
ആഗസ്റ്റ് 3 : ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. ആഗസ്റ്റ് 4 : കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ആഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ആഗസ്റ്റ് 6 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചു.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു