അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് അറിയിപ്പ്

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കീഴിലെ ഒരു അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്/അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ്ങ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ സഹിതം അപേക്ഷിക്കാം. ആഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചിനകം ചേളന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ ലഭിക്കണം. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസക്കാരായിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.

ടെണ്ടര്‍ ക്ഷണിച്ചു

വടകര ഐസിഡിഎസ് പ്രൊജക്ടില്‍ 2019-20 വര്‍ഷത്തില്‍ അങ്കണവാടി കണ്ടിജന്‍സി വാങ്ങുന്നതിനുളള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബര്‍ 30 ന് രണ്ട് മണി വരെ. വിശദ വിവരങ്ങള്‍ക്ക് 0495-2501822.

അപേക്ഷ ക്ഷണിച്ചു

റീബിള്‍ഡ് കേരള ഇനിഷ്യറ്റീവ് ലൈവ് ഹൂഡ് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ കിടാരി വളര്‍ത്തല്‍, കാലിത്തൊഴുത്ത് നിര്‍മാണം പുല്‍കൃഷി പ്ലോട്ട് വികസനം, ആട് വളര്‍ത്തല്‍, വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ അപേക്ഷകള്‍ അടുത്തുളള മൃഗാശുപത്രിയില്‍ ആഗസ്റ്റ് 20 നകം സമര്‍പ്പിക്കണം. 2018 ലെ പ്രളയബാധിത പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍ഗണന ലഭിക്കുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, നാടന്‍ കലാസംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കല്‍ എന്നീ പദ്ധതികളിലേക്ക് അതാത് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ ജാതി, വരുമാനം, തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്:- 04952370379.

കിക്മിയില്‍ എംബിഎ; അഭിമുഖം ആഗസ്റ്റ് 20 ന്

നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2020-22 വര്‍ഷ എംബിഎ ബാച്ചിലേക്കുള്ള (ഫുള്‍ടൈം) ഓൺലൈൻ ഇന്റർവ്യൂ ആഗസ്റ്റ് 20 ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് തളിയിലെ ഇ.എം.എസ് മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്ക്, കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത ഉളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനായി അഭിമുഖത്തിൽപങ്കെടുക്കാൻ https://meet.google.com/gzz-qouc-art എന്ന ലിങ്ക് ഉപയോഗിക്കാം. ഫോണ്‍ : 8547618290/ 9995302006. www.kicmakerala.in.

എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; റിപ്പോർട്ട് ചെയ്തത് 35 അബ്കാരി കേസുകൾ

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ ഇടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 16 വരെ നടത്തിയ സ്‌പെഷല്‍ ഡ്രൈവിൽ 35 അബ്കാരി കേസുകളും മൂന്ന് മയക്കുമരുന്ന് കേസുകളും റിപ്പോർട്ട്‌ ചെയ്തു. റെയിഡില്‍ 85 ലിറ്റര്‍ ചാരായം, 2928 ലിറ്റര്‍ വാഷ്, 68.5 വിദേശമദ്യം 30 ലിറ്റര്‍ മാഹി വിദേശമദ്യം എട്ട് ലിറ്റര്‍ കളള്, 9.050 കിലോഗ്രാം കഞ്ചാവ് ഒരു കഞ്ചാവ് ചെടി എന്നിവ പിടിച്ചെടുത്തു. 16 പ്രതികള്‍ക്കെതിരെ കേസ്സെടുത്തു.
വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. മോഹനന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ കണ്ണൂക്കര നാഷനല്‍ ഹൈവേക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട കഞ്ചാവ് ചെടി കണ്ടെടുത്ത് കേസാക്കി.
പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി കൊയിലാണ്ടി താലൂക്കിലെ ചിങ്ങപുരത്ത് ഒൻപത് കിലോഗ്രാം കഞ്ചാവ് ഒരു മോട്ടോര്‍ സൈക്കില്‍ ഉള്‍പ്പെടെ പിടിച്ചു. മൂന്ന് ആളുടെ പേരില്‍ കേസെടുത്തു.

ഫറോക്ക് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്റെ നേതൃത്വത്തില്‍ കടലുണ്ടി മണ്ണൂരിൽ 10 ലിറ്റര്‍ ചാരായം സൂക്ഷിച്ചതിന് ഒരാളുടെ പേരില്‍ അബ്കാരി കേസെടുത്തു.
കൊയിലാണ്ടി റെയില്‍ പ്രിവന്റീവ് ഓഫീസര്‍ ഹാരിസ്സിന്റെ നേതൃത്വത്തില്‍ തിക്കോടിയിൽ നിന്നും 30 ലിറ്റര്‍ മാഹി വിദേശ മദ്യം കണ്ടെടുത്ത് കേസാക്കി.
ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 10 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും രണ്ട് സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകളും ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ എക്‌സൈസിനെ അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂമിലെ 0495-2372927 എന്ന നമ്പരറിലോ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2372927,9447178063, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട്-0495-2375706, 9496002871, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് 0495-2376762 9400069677, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര 0496-2610410 9400069679, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, താമരശ്ശേരി- 0495-2214460, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര, 0496-2515082, 9400069680, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് 0495-2422200, 9400069683, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്, 0495-2722991, 9400069682, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം, 0495-2802766,9400069684, എക്‌സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി, 0495-2224430, 9400069685, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍, 0495-2855888, 9400069686, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി, 0496-2624101,9400069687, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി, 0496-2650850, 9400069688, എക്‌സൈസ് റെയിഞ്ച് ഓഫീസ്, വടകര 0496-2516715 9400069689, എക്‌സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം 0496- 2556100, 9400069690, എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ 0496-2202788, 9400069692 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ താജുദ്ദീന്‍കുട്ടി ജെ. അറിയിച്ചു.

ആഗസ്റ്റിലെ റേഷന്‍
വിഹിതം ഉടന്‍ വാങ്ങണം

ആഗസ്റ്റിലെ സാധാരണ റേഷന്‍ വിഹിതം, മഞ്ഞ – പിങ്ക് കാര്‍ഡുകള്‍ക്കുള്ള പിഎംജികെഎവൈ – ഭക്ഷ്യധാന്യങ്ങള്‍ എന്നിവ ഇനിയും വാങ്ങിക്കാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ ഉടനെ തന്നെ വാങ്ങണമെന്ന് വടകര താലൂക്ക് സപ്പൈ ഓഫിസര്‍ അറിയിച്ചു. പൊതു വിഭാഗം കാര്‍ഡുകള്‍ക്കുള്ള I5 രൂപയുടെ സ്‌പെഷല്‍ അരി സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ എന്നിവ ഇനിയുളള ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ എത്തിച്ച് സ്റ്റോക്ക് ചെയ്ത് വില്‍പന നടത്തേണ്ടതിനാല്‍ സ്ഥല പരിമിതി കണക്കിലെടുത്തും കോവിഡ് ജാഗ്രതാ കണക്കിലെടുത്ത് തിരക്ക് കുറക്കുന്നതിനുമാണിത്.

ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്റെ അര്‍ബ്ബന്‍ നാല് ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടി സെന്ററുകള്‍ക്ക് ഭക്ഷ്യ സംഭരണി വിതരണം ചെയ്യാൻ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 20 ഉച്ചക്ക് 12 മണി. ഫോണ്‍: 0495 2481145.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു