ഹജ്ജ് അറഫ സംഗമം: വിശ്വാസികൾ വ്യാഴാഴ്ച അറഫയിൽ സംഗമിക്കും

കൊവിഡ് പശ്ചാത്തലത്തിൽ
പരിമിതമായ വിശ്വാസികളാണ്
ഹജ്ജ് നിർവഹിക്കുക

ജംറകളിൽ കല്ലറിയാൻ അണുവിമുക്തമാക്കിയ കല്ലുകൾ

report: manzoor edakkara
മക്ക /അറഫ// കൊവിഡ് മഹാമാരിയിൽ ലോകം ദൈവീക പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന വേളയിൽ അല്ലാഹുവിനെ വിളിക്ക് ഉത്തരം നൽകി വിശ്വസിക്കൾ ഇന്ന് അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ മർമ്മ പ്രധാന മായ ചടങ്ങാണ് അറഫ സംഗമം. ഈ വർഷം പരിമിതമായ വിശ്വാസികളാണ് വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയത്.

കൊവിഡ് മഹാമാരി പശ്ചാത്തലത്തിൽ വെറും ആയിരം തീർത്ഥാടകർക്ക് മാത്രമാണ് ഹജ്ജ് കർമ്മത്തിന് അനുമതി. വ്യാഴാഴ്ച ഉച്ച നിസ്കാരത്തിന് മുൻപായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. പശ്ചാത്താപവും, പ്രായശ്ചിത്തവും -പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും. ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയിൽ ഇത്തവണ പരിമിതമായ വിശ്വാസികൾ മാത്രമായിരിക്കും ഉണ്ടാവുക.

തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ അകലം പാലിച്ച് എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം.

എന്നാൽ, ഈ വർഷം തമ്പുകൾക്ക് പകരം മിനായിലെ പ്രത്യേക കെട്ടിടങ്ങളാണ് ഉപയോഗിക്കുക. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. കല്ലേറ് കർമ്മങ്ങൾക്കായി പ്രത്യേകം അണുവിമുക്തമാക്കിയ കല്ലുകളായിരിക്കും ഹാജിമാർക്ക് ലഭിക്കുക. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഹാജിമാർക്കായുള്ള മുഴുവൻ സംവിധാനങ്ങളും മിനായിലും മുസ്‌ദലിഫയിലും സജ്ജമായിട്ടുണ്ട്.

ഹറമിൽ സംസം ജാറുകൾക്കും കൂളറുകൾക്കുമുള്ള വിലക്ക് തുടരും. അണുവിമുക്തമാക്കി, ഒറ്റത്തവണ ഉപയോഗത്തിനുള്ള കുപ്പികളിൽ നിറച്ച സംസം വെള്ളം ഹാജിമാർക്കിടയിൽ വിതരണം ചെയ്യും. തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിന് സംസം ബോട്ടിൽ നിർമാണ ശേഷി ഹറംകാര്യ വകുപ്പ് ഉയർത്തിയിട്ടുണ്ട്.

ദുൽഹജ്ജ് 13ന് വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജി മാർ മക്കയോട് വിടപറയും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും വെള്ളിയാഴിച്ചയാണ് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്.

ആത്മ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജ്ജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്. ഈ വർഷം ഹജ്ജിനു വിദേശ രാജ്യങ്ങളിൽ നിന്നും ഹാജിമാർ വിശുദ്ധ ഹജ്ജ് കർമ്മത്തിനായിഎത്തിയിട്ടില്ല . എന്നാൽ, സൗദിക്കകത്തെ വിദേശികളിൽ ചിലർക്കും അൽപം സ്വദേശികൾക്കുമാണ് അനുമതി ലഭിച്ചത്. ഹജിന് ആര്‍ക്കും പ്രത്യേക ഇളവ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആദ്യമായി കൈക്കൊണ്ടതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍, ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത് എന്നിവർ പറഞ്ഞു.

ഹജ് തീര്‍ഥാടകരെ തീര്‍ത്തും സുതാര്യമായാണ് തെരഞ്ഞെടുത്തത്. ഹജ് തീർഥാടകരുടെ സേവനത്തിന് ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളോടെയുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ ബാധകമാക്കിയുള്ള ഹജ് പദ്ധതി ഹറംകാര്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
ഹാജിമാർക്കിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നിലക്ക് ഹജ് സംഘങ്ങൾക്ക് പ്രത്യേക ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിക്കും തിരക്കുകളും സംഭവിക്കാതെ നോക്കുന്നതിന് ഓരോ ഹജ് സംഘത്തിനും വിശുദ്ധ ഹറമിൽ പ്രവേശിക്കാനും ഹറമിൽ നിന്ന് പുറത്തുകടക്കാനും പ്രത്യേക കവാടങ്ങൾ നീക്കിവെച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു