സ്വർണ്ണ കടത്ത്: മലപ്പുറത്തുകാരൻ കസ്റ്റഡിയിൽ

കൊച്ചി// സംസ്ഥാനത്തെ ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത് സംഭവത്തിൽ പണം നിക്ഷേപം നടത്തിയന്ന് സംശയമുള്ള മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഞായറാഴ്ച്ച പുലർച്ചെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയാണ് പിടികൂടിയത്. രാവിലെയോടെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണ്ണം കടത്തിയത് അന്വേഷിക്കാൻ വെള്ളിയാഴ്ച്ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ നിക്ഷേപം എത്രയാണ്, വേറെയാരങ്കിലും നിക്ഷേപകരുണ്ടോ , സ്വർണം കൊണ്ടുവരാൻ സഹായിച്ചവർ ആരെല്ലാം, സ്വപ്നയും സന്ദീപ് നായരുടെയും ഇവരുമായുള്ള ബന്ധം എന്നിവ ചോദ്യം ചെയ്യലിലൂടെ തെളിയേണ്ടതുണ്ട്.

നികുതി വെട്ടിച്ച് സ്വർണ്ണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തിൽ തന്നെയാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ കടത്തിയ സ്വർണ്ണത്തിന്റെ ലാഭവിഹിതം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചണ് എൻ.ഐ.എയുടെ പ്രധാന അന്വേഷണം. ഈ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ ശനിയാഴ്ച്ച രാത്രി ഏഴിന് ബംഗളൂരുവിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് ഇവരെയും കൊച്ചിയിൽ എത്തിക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു