സ്വർണ്ണ കടത്ത്: എൻ ഐ എ അന്വേഷിക്കും

കൊച്ചി: ഡിപ്ലോമാറ്റിക്ക് സ്വര്‍ണക്കടത്ത് സംഭവം കേസ് ഏറ്റെടുത്തതായി എന്‍ഐഎ. ഹൈക്കോടതിയിൽ അറിയിച്ചു. കേന്ദ്രര്‍ക്കാര്‍ അഭിഭാഷകനാണ് കേസ് എന്‍ഐഎ ഏറ്റെടുത്ത വിവരം അറിയിച്ചത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം കേന്ദ്രം എന്‍ഐഎക്ക് വിട്ടത്. ദേശീയ ഏജന്‍സികളുടെ പരിശോധനക്ക് ശേഷമാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ നേരത്തെ തന്നെ ഭീകരവാദ ബന്ധം ഉള്‍പ്പെടെ സംശയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎക്ക് അന്വേഷിക്കുക.

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തും. അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന സ്വര്‍ണക്കടത്തില്‍ ഭീകര സംഘടനക്ക് ബന്ധമുള്ളതായാണ് രഹസ്യാ അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോര്‍ട്ട് എന്ന് അറിയുന്നു. കേരളത്തിലേക്ക് വരുന്ന സ്വര്‍ണ്ണം രാജ്യവിരുദ്ധ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയ പലരും സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു