സ്വർണ്ണക്കടത്ത്: സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിൽ

കേരളം വിട്ടത് കേരള പൊലീസിൻ്റെ
അൺലോക്ക് സുരക്ഷ മറികടന്ന്

update news
ബംഗളൂർ// തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ തിരയുന്ന സ്വപ്‌നയും സന്ദീപ്പും ബംഗ്ളൂരിൽ എൻ.ഐ.എയുടെ പിടിയിലായി. ഫോൺ സന്ദേശം പിൻതുടർന്ന എൻ.ഐ.എ ബംഗ്ളൂരിൽ എത്തി ഹോട്ടലിൽ ഒളിഞ്ഞിരുന്ന സ്വപ്നയേയും കുടുംബത്തേയും രാത്രി ഏഴ് മണിയോടെ പിടികൂടുകയായിരുന്നു. സ്വപ്നയെ പുലർച്ചയോടെ കേരളത്തിലെത്തിക്കാനാണ് നീക്കം. ഉച്ചയോടെ സ്വപ്നയുടെ ഫോൺ ഓണായതാണ് ടവർ ലൊക്കേഷൻ കണ്ടത്താൻ എൻ.ഐ.എക്ക് കഴിഞ്ഞത്. ചോദ്യം ചെയ്ത് വരുന്നു. സന്ദീപിൻ്റെ കാറും സ്വർണ്ണം കടത്താൻ ശ്രമിച്ച ചില വസ്തുക്കളും കണ്ടടുത്തിട്ടുണ്ട്.
സ്വപ്ന തിരുവനന്തപുരത്ത് നിന്ന് രക്ഷപ്പെട്ട് എറണാകുളം താമസിക്കുകയും, എൻ.ഐ.എ കേസെടുത്തതറിഞ്ഞ് എറണാകുളത്ത് നിന്ന് റോഡ് മാർഗം മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. എന്നാൽ അൺലോക്ക് നിലനിൽക്കേ സംസ്ഥാന അതിർത്തിയിൽ വൻ പൊലീസ് സുരക്ഷ ഉണ്ടായിട്ടും എങ്ങിനെ ഇതല്ലാം മറികടന്ന് സ്വപ്ന രക്ഷപ്പെട്ടന്ന് തെളിയേണ്ടിയിരിക്കുന്നു. സംഘം മുഖരൂപം മാറ്റിയാണ് യാത്ര ചെയ്തതെന്നും പറയുന്നു.
സന്ദീപിന് ഉച്ചയോടെ വന്ന സഹോദരൻ്റെ ഫോൺ കസ്റ്റംമ്സ് പിൻതുടരുകയും ഈ വിവരം എൻ.ഐ.എക്ക് കൈമാറുകയായിരുന്നു എന്നാണ് വിവരം. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് കസ്റ്റംമ്സ് കേന്ദ്രത്തിന് സി.ആർ.പി.എഫ് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി എൻ.ഐ.എ കേസെടുത്തത്. സ്വർണ്ണക്കടത്തിൽപരി രാജ്യദ്രോഹ നടപടിയായാണ് എൻ.ഐ.എ കാണുന്നത്.

One Comment on “സ്വർണ്ണക്കടത്ത്: സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിൽ”

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു