സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: ഹനുമാൻ സേന ഭാരത്

കോഴിക്കോട്// കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതേവരെ കേട്ടിട്ടില്ലാത്ത സ്വർണകളളക്കടത്തിന് സഹായിച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഭരണ തലവൻ ആയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ഒരു ഒരു പ്രമുഖ അഭിഭാഷകൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യുഎഇ അറ്റ്വഷയ്ക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട് .ഈ കേസിൽ സംശയത്തിന്റെ നിയലിൽ നിൽക്കുന്ന അറ്റ്വഷയെ മന്ത്രി കെ ടി ജലീൽ നയതന്ത്ര നിയമം ലംഘിച്ചുകൊണ്ട് ബന്ധപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കെ ടി ജലീൽ യു.എ.ഇ കോൺസുലേറ്റും ആയി ഉള്ള ബന്ധം പുറത്തു കൊണ്ടുവരാൻ മുഖ്യമന്ത്രി പ്രത്യേക അന്വേഷണത്തിന് ഉത്തരവിടണം.

കേരളത്തെ കാശ്മീർ ആക്കുവാൻ വേണ്ടി വർഷങ്ങളോളമായി മതതീവ്രവാദ സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭീകരവാദികളുടെ വിളനിലമായ കേരളത്തിൻറെ ഭരണസിരാകേന്ദ്രത്തിൽ കള്ളക്കടത്തുകാർ കടന്നുകയറിയിരിക്കുന്നു. കേരളത്തിന്റെ ഭരണ നിർവ്വഹണത്തിന് കേന്ദ്ര കാര്യാലയം ആണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ഓഫീസിലെ മുഖ്യ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഈ കള്ള കേസിലെ പ്രതികൾക്ക് നിരന്തരമായി സഹായവും സഹവർത്തിത്വവും ആണ് ഈ ഉദ്യോഗസ്ഥനുള്ളത് ഇയാളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണന്ന് അദ്ദേഹം ഒറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരം ഉപയോഗിച്ചുകൊണ്ടാണ് അന്താരാഷ്ട്ര തീവ്രവാദ ബന്ധമുള്ള സംഘടനകൾ കൾ തിരുവനന്തപുരം പൂരം ഏർപോർട്ട് കേന്ദ്രമാക്കി കള്ളക്കടത്ത് നടത്തുന്നത്. അതിനാൽതന്നെ മുഖ്യമന്ത്രി രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണമെന്ന് ഹനുമാൻ സേന ആവശ്യപ്പെട്ടു.

കോഴിക്കോട് കേന്ദ്ര കാര്യാലയത്തിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ശിവ സ്വമി പാലക്കാട്, സി. വിനോദ് ,ചൈതന്യ ചക്രവർത്തി ,അഡ്വ.പി.ടി.എസ് ഉണ്ണി,സംഗീത് ചേവായുർ പുരുഷു മാസ്റ്റർ ,എൻ.എം ഷനൂബ് എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു